വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങള്‍ക്ക് തെളിവുകളില്ലെന്നും ദിലീപിന്‍റെ ഹര്‍ജിയില്‍ പറയുന്നു.
കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടണം. കൂടാതെ തനിക്കെതിരായ ഗൂഢാലോചന ഡിജിപി ബി.സന്ധ്യയുടെയും എഡിജിപി എസ്. ശ്രീജിത്തിന്റെയും അറിവോടെയെന്നും ദിലീപ് പറഞ്ഞു.
അതേസമയം ദിലീപ് കേസുമായി ബന്ധപ്പെട്ട വാർത്തകള്‍ നല്‍കിയ റിപ്പോർട്ടർ ചാനലിനും നികേഷ് കുമാറിനുമെതിരായ കേസെടുത്തതിനും പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. വളരെ വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഒരു മാധ്യമപ്രവർത്തകനാണ് നികേഷ് കുമാർ. എന്നാല്‍ ഈ സംഭവം പുറത്ത് വന്നതിന് വിട്ടതിന് പിന്നാലെ ഏഴോളം കേസുകളാണ് അദ്ദേഹത്തിന് എതിരെ വന്നിരിക്കുന്നത്.
പൊലീസ് ഒരു കേസ് മാത്രമേ സ്വേമേധയാ എടുത്തിട്ടുള്ളു. ബാക്കിയെല്ലാം ദിലീപ് അനുകൂലികള്‍ എന്ന് പറയുന്നവർ കൊടുത്ത കേസുകളാണെന്നും അദ്ദേഹം പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു ബൈജു കൊട്ടാരക്കര.