ദിലീപിന്റെ രണ്ടാം വിവാഹ വാര്‍ഷികം പ്രൊഫസ്സര്‍ ഡിങ്കന്റെ സെറ്റില്‍ ബാങ്കോക്കില്‍, കാവ്യയും മകളും നാട്ടിലും..

നടന്‍ ദിലീപിന്റെ വിവാഹ വാര്‍ഷികം ഇത്തവണ ആഘോഷിച്ചത് താരം ഷൂട്ടിങ് സെറ്റിലാണ്. രണ്ടാം വിവാഹ വാര്‍ഷികമാണ് ബാങ്കോക്കില്‍ താരം സഹപ്രവര്‍ത്തകരുമായി ആഘോഷിച്ചത്. പ്രൊഫസ്സര്‍ ഡിങ്കന്റെ ഷൂട്ടിങിനായാണ് ദിലീപ് ബാങ്കോക്കിലെത്തിയത്. റാഫി, സംവിധായകന്‍ രാമചന്ദ്ര ബാബു,വ്യാസന്‍ കെ.പി എന്നിവരും ദിലീപിനൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. കാവ്യ മാധവനും മകളും നാട്ടിലായതിനാല്‍ സെറ്റില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് താരം വാര്‍ഷികം ആഘോഷിച്ചത്.
മൂന്നു കേക്കുകളാണ് വിവാഹ വാര്‍ഷികത്തിനായി ദിലീപ് മുറിച്ചത്. സെറ്റിലുള്ള എല്ലാവര്‍ക്കും ദിലീപ് കേക്ക് മുറിച്ച് നല്‍കി. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതിനോടനുബന്ധിച്ച വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്.

2016 നവംബര്‍ 25നാണ് ദിലീപും കാവ്യയും വിവാഹിതരായത്. മലയാള സിനിമാ ലോകവും പ്രേക്ഷകരും ഏറെ ഉറ്റുനോക്കിയിരുന്ന വിവാഹമായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം. വിവാഹം മാത്രമല്ല, ഇരുവരുടെയും ആദ്യ കുഞ്ഞിന്റെ ജനനവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മഹാദശമി ദിനത്തിലാണ് ദിലീപ് കാവ്യ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്.

Top