അച്ഛന്‍ ജയിലില്‍ കിടക്കുന്നത് കാര്യമാക്കേണ്ട് മോള് നന്നായി പഠിക്കണം: ജയിലില്‍ നിന്ന് മീനാക്ഷിയോട് ദിലീപ്

ആലുവ : കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദിലീപ് അമ്മയും മകള്‍ മീനാക്ഷിയും വിളിച്ചപ്പോള്‍ അച്ഛന്‍ ജയിലില്‍ കിടക്കുന്നത് കാര്യമാക്കേണ്ട മോള് നല്ലതു പോലെ പഠിക്കണം എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത് എന്ന് പറയുന്നു. ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ സഹോദരനടക്കമുള്ളവര്‍ എത്തിരുന്നു. എന്നാല്‍ ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും എത്തിരുന്നില്ല. ദിലീപിനെ കാണാന്‍ കാവ്യ തയാറാകുന്നില്ല എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങളെ ഭയന്നിട്ടാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമായം ദിലീപിന്റെ റിമാന്‍ഡ് അടുത്തമാസം എട്ടുവരെ നീട്ടി. ദിലീപ് ജയിലിലായിട്ട് ആഴ്ചകള്‍ കഴിഞ്ഞിരിക്കുകയാണ്. ആദ്യമൊക്കെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു എങ്കിലും ഇപ്പോള്‍ കാര്യമായ എതിര്‍പ്പുകള്‍ ഒന്നും ദിലീപ് പ്രകടിപ്പിക്കറില്ല. ആരോടും പ്രത്യേകിച്ച് ഒന്നും സംസാരിക്കാത്ത ദിലീപിന് സഹതടവുകാരോട് പരിഭവവും ഇല്ല. കാണാന്‍ വരുന്ന കുടുംബക്കാരെ കണ്ട് സംസാരിക്കും അതും 30 മിനിറ്റില്‍ കൂടുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കാവ്യയെ ദിലീപിന്റെ ആലുവയിലുള്ള തറവാട് വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. ദിലീപിന്‍റെ സഹോദരന്‍ അനൂപാണ് അവിടെ താമസിക്കുന്നത്.എഡിജിപി സന്ധ്യയുടെ നേകതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിച്ചെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാന്തതിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ നിര്‍ണായക വഴിത്തിരിവാണ് കാവ്യയെ ചോദ്യം ചെയ്തതിലൂടെയുണ്ടായിരിക്കുന്നതെന്നാണ് സൂചന. നേരത്തെയും കാവ്യയെ ചോദ്യം ചെയ്തിരുന്നു.meenakshi3

ഇന്ന് രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ച് മണിവരെ നീണ്ടുനിന്നു.ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ചോദ്യം ചെയ്യലിനോട് താരം പൂര്‍ണമായും സഹകരിച്ചെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് അതി ക്രൂരമെന്ന് പ്രോസിക്യുഷൻ നൽകുന്ന സൂചന .ദൈവത്തിന്റെ കൈ ഇല്ലായിരുന്നെങ്കിൽ നടിയെ ആക്രമിച്ച കേസ് ഡല്‍ഹിയിലെ നിർഭയ കേസിനേക്കാൾ പ്രഹര ശേഷിയുള്ള ഒന്നായി മാറുമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍. നിര്‍ഭയ സംഭവത്തേക്കാള്‍ പ്രഹരശേഷിയുള്ള തെളിവുകള്‍ ഈ കേസിലുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യുഷന്‍ ഇക്കാര്യം അറിയിച്ചത്.കേസിലെ മുഖ്യ പ്രതി സുനിൽ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം. ഈ കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ രഹസ്യമായി നടത്തണമെന്നും നടിയുടെ രഹസ്യ മൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിനു നൽകരുതെന്നും കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ അനുവദിക്കണമെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

Top