കാവ്യയുമായുള്ള കാല്യണത്തിനു പിന്നിലെ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് ദിലീപ് .. മനസില്ലാ മനസോടെയാണ് കാവ്യയെ കല്യാണം ആലോചിച്ച് ചെന്നപ്പോള്‍ അമ്മ സമ്മതിച്ചില്ല,കാവ്യയുടെ വീട്ടുകാര്‍ സമ്മതം മൂളിയത്

ദിലീപ്- കാവ്യ വിവാഹത്തിനു പിന്നിലെ ആരും അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തി നടന്‍ ദിലീപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജനപ്രിയ താരത്തിന്റെ ഈ തുറന്നുപറച്ചില്‍. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും വിഷമം കണ്ടാണ് മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്. കാവ്യയുടെ വീട്ടില്‍ ചോദിക്കാന്‍ ചെന്നപ്പോള്‍, വളരെ എതിര്‍പ്പുള്ള ആയുള്ള പ്രതികരണമാണ് ലഭിച്ചത്. കാവ്യയുടെ അമ്മ സമ്മതിച്ചില്ല. അത് ശരിയാകില്ല, അവള്‍ക്ക് വേറെ കല്യാണം ആലോചിക്കുന്നുണ്ട് എന്നായിരുന്നു അവരുടെ മറുപടി. ദിലീപിന്റെ ജീവിതം പോയെന്ന പേരില്‍ കാവ്യ ബലിയാടാകുന്നു എന്നും അമ്മ പറഞ്ഞു. ഗോസിപ്പുകള്‍ സത്യമാണെന്ന് എല്ലാവരും പറയുമെന്നതിനാല്‍, അത് വേണ്ടെന്ന് പറഞ്ഞു.

പരിചയമില്ലാത്ത ഒരാളെ കല്യാണം കഴിച്ചാല്‍ രണ്ടുപേരുടെ ജീവിതം നശിപ്പിച്ച് മൂന്നാമതൊരാളുടെ ജീവിതം നശിപ്പിക്കാന്‍ പോവുകയാണെന്ന് തന്നെക്കുറിച്ച് മഞ്ഞപത്രങ്ങളെഴുതും. മകളെ നന്നായി നോക്കാനും ഇഷ്ടപ്പെടാനും കഴിയുന്ന ആളാകണമെന്ന് നിര്‍ബന്ധമുണ്ടെന്നും കാവ്യയുടെ വീട്ടുകാരോട് പറഞ്ഞു. കാവ്യയ്ക്ക് ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയാകാനാകില്ല, മീനാക്ഷിക്ക് കാവ്യയെ അമ്മയായി കാണാനുമാകില്ല, ഇക്കാര്യം തനിക്കുറപ്പുണ്ട്. ഇക്കാര്യങ്ങളൊക്കെ കാവ്യയുടെ വീട്ടില്‍ വിശദീകരിച്ചു. തന്റെ സുഹൃത്തുക്കളും കാവ്യയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും ദിലീപ് വെളിപ്പെടുത്തി. സുഹൃത്തുക്കളുടെ മുന്‍ കൈയ്യില്‍ മനസില്ലാമനസോടെയാണ് കാവ്യയുടെ വീട്ടുകാര്‍ കല്യാണത്തിന് സമ്മതം മൂളിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രജിസ്റ്റര്‍ മാരേജ് മതീന്നാണ് എല്ലാവരും പറഞ്ഞതെന്നും ദിലീപ് വിശദീകരിക്കുന്നു. ഒളിച്ചുപോയി കല്യാണം കഴിച്ചെന്ന് പറയാതിരിക്കാന്‍ അതുവേണ്ടെന്ന് താന്‍ പറഞ്ഞു. കല്യാണത്തിന് തലേന്ന് മമ്മൂട്ടിയെ പോയി കണ്ടു, കാര്യങ്ങള്‍ പറഞ്ഞു. ജയറാമിനെയൊക്കെ രാവിലെ ഏഴരയ്ക്കാണ് വിളിച്ചത്. ചാനലുകള്‍ക്ക് മുന്‍പ് കൊടുത്ത വാക്ക് ഓര്‍മ്മിച്ച്, താന്‍ തന്നെയാണ് എല്ലാവരെയും വിളിച്ചത്.dileep-and-kavya-madhavan

മകളെ നിര്‍ബന്ധിച്ചാണ് പറഞ്ഞുസമ്മതിപ്പിച്ചതെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. അവള്‍ സ്വന്തമായി അഭിപ്രായമുള്ള കുട്ടിയാണ്. തങ്ങളേക്കാള്‍ മഞ്ഞപത്രക്കാരാണ് ഇപ്പോള്‍ തങ്ങളുടെ വീട്ടില്‍ താമസമെന്നും ദിലീപ് പരിഹസിച്ചു. കാവ്യയും മീനാക്ഷിയും തമ്മിലടിയാണെന്നുള്ളത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്. പറഞ്ഞുപറഞ്ഞ് ഒന്ന് വഴിക്കാക്കി, ഇതെങ്കിലും കുഴപ്പിക്കരുതെന്നും ദിലീപ് അഭ്യര്‍ത്ഥിച്ചു. പ്രായമായി വരികയാണ്, ഇനിയൊരങ്കത്തിന് ബാല്യമില്ലെന്നും ദിലീപ് പറഞ്ഞു. മഞ്ജുവുമായുള്ള വിവാഹമോചനത്തിന് കാരണമെന്നും ദിലീപ് വ്യക്തമാക്കി.

അതിനിടെ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് ദിലീപ് രംഗത്ത് വന്നു .മാതൃഭൂമി ന്യൂസിലെ വേണുവിന്റെ തൊഴില്‍ ഊത്തെന്ന് നടന്‍ ദിലീപ് . ഇദ്ദേഹത്തിന് പല കുടുംബങ്ങള്‍ നോക്കേണ്ടതുണ്ട്; വേണുവിനെകുറിച്ച് ഒരു സിനിമയെടുക്കാനുള്ള വിവരങ്ങള്‍ കൈയിലുണ്ട് എന്നും ദിലീപ് .മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പേരെടുത്ത് വ്യക്തിപരമായി ആക്ഷേപിച്ചും, തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയും നടന്‍ ദിലീപ് രംഗത്ത്.മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും ചിലര്‍ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്.ഇത്രയും കാലം താന്‍ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓര്‍ത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തില്‍ ദിലീപ് ആവര്‍ത്തിച്ച് പറയുന്നുണ്ട്
മാതൃഭൂമി ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെ അതിരൂക്ഷമായ പരാമര്‍ശങ്ങളാണ് ദിലീപ് നടത്തുന്നത്. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ചുമലില്‍ കെട്ടിവെക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് വേണുവാണെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു.

വേണുവിനായിരുന്നു ഇത് ഏറ്റവും കൂടുതല്‍ എന്റെ തലയിലേക്ക് അടിച്ചുവെച്ച് തരണമെന്ന് ആഗ്രഹം.വേണു എന്ന് കേള്‍ക്കുമ്പോള്‍ വേണുനാദം, ഓടക്കുഴല്‍…. ഇംഗ്ലീഷില്‍ ഫ്‌ളൂട്ട് എന്ന് പറയും. ഓടക്കുഴല്‍ നമുക്ക് ഊതാനുള്ളതാണ്. ഊത്ത്, അദ്ദേഹം ആ തൊഴില്‍ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.അല്ലാതെ മേലനങ്ങി ഒരു പണിക്കും അദ്ദേഹത്തിന് പോവാന്‍ പറ്റില്ല.നമ്മളൊക്കെ പൊരിവെയിലത്ത് നല്ല അന്തസ്സായി പണിയെടുത്താണ് ജീവിക്കുന്നത്. നമ്മളെപോലുള്ള ആള്‍ക്കാര്‍ ഇല്ലെങ്കില്‍ ഇവര്‍ക്കൊന്നും പറ്റില്ല. രാഷ്ട്രീയ രംഗത്തുള്ളവരെയൊക്കെ ഇവര്‍ കരിവാരിത്തേക്കുന്നത് കാണണം. പുള്ളി ഇവിടുത്തെ ജഡ്ജിയായി ഇരുന്നിട്ട്, പുള്ളിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്.

ഒരു കുടുംബം മാത്രം നോക്കിയാല്‍ പോര ഇവര്‍ക്ക് .പല കുടുംബങ്ങളെ നോക്കണം.സന്തോഷത്തോടെ ‘സ്മൃതിലയ’മായിട്ടൊക്കെ അങ്ങട്ട് പോവണമെങ്കില്‍ മറ്റ് ഒരുപാട് കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യേണ്ടതുണ്ട്.വേണുവിനെ കുറിച്ച് ഒരുപാട് കാര്യം ഇവിടുത്തെ എല്ലാവര്‍ക്കും അറിയാം. നമ്മടേത് ഓപ്പണ്‍ ബുക്കാണ്.നമ്മളൊക്കെ പത്ത് 250 ആളുകളുടെ മുന്നിലാണ് എപ്പോളും ഉള്ളത്. ഇത് ഒരു ചാനലിന് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ്. ഇദ്ദേഹത്തെ കുറിച്ച് ഒരു സിനിമയെടുക്കാനുള്ള സാധനങ്ങള്‍ എന്റെ കൈയിലുണ്ട്.’ ദിലീപ് പറയുന്നു.kavya madhavan d

തനിക്കെതിരെ നിരന്തരം എഴുതുന്ന സിനിമാ മംഗളം എഡിറ്റര്‍ ഇന്‍ ചാര്‍ജ് പല്ലിശ്ശേരിക്കെതിരെയും ദിലീപ് ആഞ്ഞടിക്കുന്നു. നടന്‍ മുകേഷ് പറയുന്ന തമാശക്കഥകളിലെ കോമാളിയായാണ് പല്ലിശ്ശേരിയെ ആദ്യം താന്‍ കേള്‍ക്കുന്നത്.അസിസ്റ്റന്റ് ഡയറക്ടറായി നില്‍ക്കുമ്പോള്‍ പലപ്പോഴും വന്ന് ഒരു സ്‌മോള്‍ വേണമെന്ന് പറയും. ഞങ്ങള്‍ കൊടുക്കും. ഒരിക്കല്‍ തനിക്കെതിരെ വ്യാജവാര്‍ത്ത വന്നപ്പോള്‍ വിളിച്ചു ചോദിച്ചപ്പോള്‍, കാണേണ്ടപോലെ കണ്ടില്‌ളെങ്കില്‍ ഇങ്ങനെയാക്കെ ഉണ്ടാകുമെന്നായിരുന്നു പല്ലിശ്ശേരിയുടെ മറുപടി.’കഥാവശേഷന്റെ’ സെറ്റില്‍വെച്ച് പല്ലിശ്ശേരി ഇന്റര്‍വ്യൂ ചോദിച്ചിട്ട് താന്‍ കൊടുത്തില്ല. പക്ഷേ അയാളുടെ പ്രസിദ്ധീകരണത്തില്‍ താനുമായുള്ള വ്യാജ ഇന്റര്‍വ്യൂ അടിച്ചുവന്നുവെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.ഒടുവില്‍ മകനെ അസിസ്റ്റന്റ് ഡയറക്ടര്‍ ആക്കണമെന്ന് പറഞ്ഞ് പല്ലിശ്ശേരി തന്റെ അടുത്ത് വന്നെന്നും എന്നാല്‍ അത് തള്ളിക്കളഞ്ഞുവെന്നും ദിലീപ് പറയുന്നു.
ലിബര്‍ട്ടി ബഷീറുുമായി പ്രശ്‌നങ്ങളൊന്നുമില്‌ളെന്നും പുതിയ തീയേറ്റര്‍ സംഘടനയുണ്ടാക്കിയതാവാം പ്രശ്‌നകാരണമെന്നും ദിലീപ് പറയുന്നു.സിനിമാ സമരത്തെക്കുറിച്ച് പറയാതെ ലിബര്‍ട്ടി ബഷീര്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ഞാന്‍ പരസ്യമായണ് രണ്ടാം വിവാഹം കഴിച്ചത്.പക്ഷേ ബഷീര്‍ ഒരേസമയം രണ്ടുംമൂന്നും ഭാര്യമാരെ കൈവശം വെച്ചിരിക്കയാണ്.ഇത് താന്‍ അദ്ദേഹത്തോട് മുമ്പും തമാശയായി ചോദിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍

 

Top