ദിലീപിന്റെ ആദ്യവധു ഗള്‍ഫില്‍ ; മഞ്ജുവാര്യരുമായി പ്രണയത്തിലായപ്പോള്‍ റജിസ്റ്റര്‍ ചെയ്ത വിവാഹരേഖ റദ്ദാക്കി.സാക്ഷിയായത് മിമിക്രിതാരം അബി ?

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനയില്‍ മുഖ്യപ്രതിയായ ദിലീപ് മഞ്ജുവാര്യര്‍ക്കും കാവ്യാമാധവനും മുമ്പാ യി വിവാഹം കഴിച്ചെന്ന് പറയപ്പെടുന്ന യുവതി ഇപ്പോള്‍ ഗള്‍ഫിലെന്ന് റിപ്പോര്‍ട്ട്. സിനിമാതാരമായി മാറിയ ദിലീപ് പിന്നീട് മഞ്ജുവാര്യരുമായി പ്രണയത്തിലായപ്പോള്‍ താരത്തിന്റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കി.ദിലീപിന്റെ വ്യക്തിവിവരങ്ങള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കുന്നതിന് വേണ്ടി പോലീസ് നടത്തിയ അന്വേഷണമാണ് ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് എത്തിയത്. ആലുവ ദേശം റജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നു. ഈ വിവാഹത്തിന്റെ രേഖകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പിന്നീട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി രജിസ്റ്റര്‍ ചെയ്ത വിവാഹരേഖ റദ്ദാക്കി.മിമിക്രിതാരം അബിയായിരുന്നു ഇതിന് സാക്ഷിയെന്നും പോലീസ് പറഞ്ഞതായി മംഗളം ചാനലാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. അബിയെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നും പറയുന്നു.
ദിലീപിന്റെ അകന്ന ബന്ധു കൂടിയാണ് ഈ പെണ്‍കുട്ടി. ഇതും പ്രണയ വിവാഹം ആയിരുന്നു. ഇതിന് ശേഷമാണ് ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. എന്നാല്‍ 2015 ല്‍ ഈ ബന്ധം അവസാനിക്കുകയും ദിലീപും മഞ്ജുവും വിവാഹമോചനം നേടിയതിന് പിന്നാലെ താരം തന്റെ പല സിനിമകളിലെയും നായികയായിരുന്നു കാവ്യാ മാധവനെ വിവാഹം കഴിക്കുകയുമായിരുന്നു. സംഭവത്തില്‍ സാക്ഷിയായിരുന്ന മിമിക്രി താരം അബിയെ കൂടി ചോദ്യം ചെയ്യാന്‍ പോലീസിന് പദ്ധതിയുണ്ട്.അതേസമയം കേസ് വന്നപ്പോള്‍ ദിലീപിന്റെ ആദ്യവിവാഹ വിവരം സ്ഥിരീകരിക്കാന്‍ പോലീസ് ഗള്‍ഫിലുള്ള യുവതിയില്‍ നിന്നും മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നിട്ടില്ല. jailദിലീപിന്റെ ആദ്യ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കണം എന്നുണ്ടെങ്കില്‍ അതു സ്ഥാപിക്കാന്‍ ആവശ്യമായ രേഖകളും വിവരങ്ങളും പരമാവധി ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ വിവരം പോലീസിന് കിട്ടിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ഈ ബന്ധം ഒഴിവാക്കിയാണ് ദിലീപ് 1998 ല്‍ മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. 2015 ല്‍ ഈ വിവാഹബന്ധം വേര്‍പെട്ട ശേഷമായിരുന്നു കാവ്യാ മാധവനുമായുള്ള വിവാഹം. സിനിമാതാരമായി മാറുന്നതിന് മുമ്പ് മിമിക്രി അവതരിപ്പിച്ച് നടക്കുന്ന സാഹചര്യത്തില്‍ ബന്ധുവുമായി പ്രണയത്തിലാകുകയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്‌തെന്നുമാണ് വിവരം. പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിരിക്കുയാണെന്നുമാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Top