തിരുവനന്തപുരം :താര സംഘടനയായ ‘അമ്മ’ക്ക് എതിരെ കൂടുതൽ പേര് രംഗത്ത് വരുന്നു.വിലക്കാന്‍ മാത്രമായി ഒരു സംഘടന ആവശ്യമില്ലെന്ന് സംവിധായകന് ദിലീഷ് പോത്തന് പ്രതികരിച്ചു . മാധ്യമം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ജനാധിപത്യപരമാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സംഘടന ആവശ്യമാണ്. മനുഷ്യരുടെ കൂട്ടായ്മ ആവശ്യമാണ്. അത് പരസ്പരം വളര്‍ച്ചയുണ്ടാക്കുന്ന തരത്തിലായിരിക്കണം. വളരാന്‍ വേണ്ടി തന്നെയായിരിക്കണം. പേടിയോടെ കാണേണ്ട ഒന്നായി അത് മാറരുത്. വിലക്കാന്‍ വേണ്ടി മാത്രമായി ഒരു സംഘടന ആവശ്യമില്ല. ഒരാളുടെ ആശയത്തെ നമുക്ക് എതിര്‍ക്കാം. പക്ഷേ നിന്റെ ആശയത്തെ ഞാന്‍ വാഴിക്കില്ലെന്ന് പറയുന്നത് ശരിയല്ല. അത്തരം നടപടികളില്‍ കടുത്ത വിയോജിപ്പുണ്ട്- ദിലീഷ് പോത്തന് പറഞ്ഞു.
സുരഭിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അവരെ മലയാള സിനിമ ഒന്നടങ്കം അഭിനന്ദിച്ചോ അംഗീകരിച്ചോ പത്രങ്ങളില്‍ വലിയ പരസ്യം വന്നോ എന്നല്ല കാര്യം. അത്തരം കാര്യങ്ങള്‍ സുരഭിക്ക് പ്രോത്സാഹനം നല്‍കും എന്നത് നല്ല കാര്യമാണ്. സുരഭിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമ്ബോഴും വിനായകന് സംസ്ഥാന അവാര്‍ഡ് കിട്ടുമ്ബോഴും ഒരുപാട് പേര്‍ക്ക് അത് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്. അംഗീകരിക്കാതിരുന്നിട്ടോ അഭിനന്ദിക്കാതിരുന്നിട്ടോ കലയില്ലാതാവുന്നില്ലെന്നും പോത്തന് പറഞ്ഞു.