ദില്ലി: വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് നിയന്ത്രിക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് സംവിധായിക ഫറാഖാനെത്തി. സര്‍ക്കാര്‍ ജനങ്ങളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് നടത്തുന്നതെന്ന് ഫറാഖാന്‍ പറയുന്നു.
എന്ത് കഴിക്കണം എന്നു നിര്‍ദ്ദേശിക്കുന്നതിനു പിന്നാലെ എപ്പോള്‍ കുട്ടികളുണ്ടാകണം എന്നുവരെ സര്‍ക്കാര്‍ പറയുന്നു. എന്ത് കഴിക്കണം, എന്ത് ധരിക്കണം, എപ്പോള്‍ കുട്ടികളുണ്ടാകണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണോ എന്നാണ് ഫറാഖാന്റെ ചോദ്യം.
പുതിയ ബില്‍ പ്രകാരം നിയമപരമായി വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷവും കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് മാത്രമേ വാടക ഗര്‍ഭപാത്രം സ്വീകരിക്കാന്‍ അനുമതിയുള്ളൂ. കുട്ടികള്‍ ഉള്ള ദമ്പതികള്‍, അവിവാഹിതര്‍, സ്വവര്‍ഗ്ഗാനുരാഗികള്‍, ഏക മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് വാടക ഗര്‍ഭപാത്രം അനുവദിക്കില്ലെന്നാണ് പറയുന്നത്. ഇത് മനുഷ്യത്വപരമായ സമീപനമില്ലെന്നും ഫറഖാന്‍ ചൂണ്ടിക്കാണിക്കുന്നു.
താരങ്ങളില്‍ പലരും വാടകഗര്‍ഭപാത്രം സ്വീകരിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, തുഷാര്‍ കപൂര്‍ തുടങ്ങിയ താരങ്ങള്‍ ഇങ്ങനെയാണ് കുഞ്ഞ് ജനിച്ചത്. ഫറാഖാനെ പിന്തുണച്ച് നടി കരീന കപൂറും രംഗത്തെത്തി. കുട്ടികളില്ലാത്ത ഏതൊരാള്‍ക്കും മാതാപിതാക്കളാകാനുള്ള അവകാശം നിഷേധിക്കാന്‍ പാടില്ല. വിവാഹിതര്‍, അവിവാഹിതര്‍ എന്നുള്ള വേര്‍തിരിവ് അവിടെ ആവശ്യമില്ലെന്നും കരീന പറഞ്ഞു.