കൊച്ചി:വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയത് കോണ്‍ഗ്രസ്സിലെ എ വിഭാഗമെന്ന് സൂചന.എന്നാല്‍ ഇത് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തര്‍ തന്നെയാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ധര്‍മ്മ ജനസേനയുമായി തിരഞ്ഞെടുപ്പ് നീക്കുപോക്ക് സംബന്ധിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയത്.ആലപ്പുഴയിലും തലസ്ഥാനത്തുമായിരുന്നു ചര്‍ച്ചകള്‍.എ ഗ്രൂപ്പ് മാനേജര്‍ എന്ന് അറിയപ്പെടുന്ന എറണാകുളത്തെ പ്രമുഖനായ എംഎല്‍എയും ഒരു കെപിസിസി ജനറല്‍ സെക്രട്ടറിയുമാണ് ഉമ്മന്‍ചാണ്ടി ഗ്രൂപ്പില്‍ നിന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നീക്കുപോക്കുണ്ടാക്കണമെന്നാണ് ചര്‍ച്ചയില്‍ ഉരുതിരിഞ്ഞ ധാരണ.പ്രത്യക്ഷത്തില്‍ സഖ്യമൊന്നും ഉണ്ടായില്ലെങ്കിലും രഹസ്യമായ ബാന്ധവം വേണമെന്നാണത്രെ കോണ്‍ഗ്രസ്സിന്റെ ആവശ്യം.ഇത് അംഗീകരിക്കാന്‍ പക്ഷേ വെള്ളാപ്പള്ളി നടേശന്‍ സമ്മതിച്ചിട്ടില്ല.കേരളത്തില്‍ ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കാന്‍ തയ്യാറാകണമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രധാന ആവശ്യംവിജയസാധ്യതയുള്ള 10 സീറ്റെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി വേണമെന്നാണ് വെള്ളാപ്പള്ളിയുടെ പാര്‍റ്റി ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിലൊന്നും ഒരു വ്യക്തമായ ഉത്തരം കൊടുക്കുവാന്‍ ചര്‍ച്ചക്ക് പോയവര്‍ തയ്യാറായില്ലെന്നാണ് സൂചന.
രഹസ്യമായ നീക്കുപോക്കാണെങ്കില്‍ തങ്ങളൂടെ പ്രമുഖ ഗ്രൂപ്പ് നേതാക്കള്‍ മത്സരികുന്ന മണ്ഡലങ്ങളില്‍ സഹായം നല്‍കണമെന്നാണത്രെ ആവശ്യം.തിരിച്ച് പ്രമുഖരായ രണ്ടോ മൂന്നോ ബിഡിജെഎസ് നേതാക്കളെ ജയിപ്പിക്കാന്‍ തങ്ങളും സഹായികുമെന്ന് എ ഗ്രൂപ്പ് ഉറപ്പ് നല്‍കിയതായാണ് വിവരം.പക്ഷേ ഇതിലൊന്നും അന്തിമ ധാരണയായിട്ടില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.കെപിസിസി പ്രസിഡന്റോ,രമേശ് ചെന്നിത്തലയോ അറിയാതെയാണ് ഈ ചര്‍ച്ചകള്‍ മുഴുവന്‍ നടന്നിരിക്കുന്നത.
എന്നാല്‍ ചര്‍ച്ച നടത്തിയ കാര്യം മണത്തറിഞ്ഞതോടെയാണ് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍ എതിര്‍പ്പുമായി വന്നത്.ചര്‍ച്ച നടത്തിയവര്‍ക്കെതിരെനടപടി വേണമെന്നും ഷുക്കൂര്‍ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം മകന് കേന്ദ്രമന്ത്രി സ്ഥാനം കൊടുക്കാത്തതിലുള്ള പ്രതിഷേധമാണ് വെള്ളാപ്പള്ളിയുടെ കളം മാറ്റി ചവിട്ടലിന് പിന്നിലെന്നും ആരോപണമുണ്ട്.തിരഞ്ഞെടുപ്പിലെ പ്രകടനം നോകി മാത്രമേ ബാക്കിയുള്ള നീക്കുപോക്കുകള്‍ ചര്‍ച്ച ചെയ്യാവൂ എന്ന് കുമ്മനം രാജശേഖരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.ഇതില്‍ വെള്ളാപ്പള്ളിക്ക് അമര്‍ഷമുണ്ടെന്നും പറയപ്പെടുന്നു.തന്റെ പാര്‍ട്ടി അവസരവാദി പാര്‍ട്ടിയാണെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.