സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്തയാഴ്ച മുതൽ; കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുമെന്ന് ഭക്ഷ്യമന്ത്രി

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം : കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ചമുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. കിറ്റിലേക്കുള്ള ഉത്പന്നങ്ങൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകൾ പൂർത്തിയായതായും മന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലാ ഭരണകുടത്തിന്റെ നിർദേശാനുസരണമാകും റേഷൻ കാർഡില്ലാത്ത അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം.

ലോക്ഡൗൺ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ തവണ ലോക്ഡൗൺ കാലത്ത് സാധനങ്ങളെത്തിക്കാൻ ഏറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. കപ്പലിലടക്കം ഭക്ഷ്യസാധനങ്ങൾ കൊണ്ടുവന്നാണ് വിതരണം നടത്തിയത്. ഇത്തവണ ചരക്ക് വാഹനങ്ങളെ തടയില്ലെന്നാണ് തീരുമാനം.അത് കിറ്റ് വിതരണത്തിന് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Top