സംസ്ഥാനത്ത് ലോക് ഡൗൺ മെയ്‌ 30 വരെ; മലപ്പുറത്തെ ട്രിപ്പിൾ ലോക് ഡൗൺ തുടരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ മെയ് 30 വരെ നീട്ടി.ഈ മാസം 23 വരെയായിരുന്നു ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക് ഡൗൺ പിൻവലിച്ചു. ഈ ജില്ലകളിൽ നാളെ രാവിലെ മുതൽ ലോക് ഡൗൺ മാത്രമായിരിക്കും ഉണ്ടാവുക.അതേ സമയം മലപ്പുറത്തെ ട്രിപ്പിൾ ലോക് ഡൗൺ പിൻവലിച്ചിട്ടില്ല. ഈ ജില്ലയിലെ ടി. പി. ആർ നിരക്കിൽ കുറവില്ലാത്തതിനാലാണ്.

Top