അസഹിഷ്ണുതയും വിഘടനവാദവും ഇന്ത്യന്‍ അഖണ്ഡതയെ തകര്‍ക്കാന്‍ തലപൊക്കി; ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി നേരിടണമെന്നും രാഷ്ട്രപതി

pranab-mukherjee

ദില്ലി: ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി നേരിടണമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പലപ്പോഴും അസഹിഷ്ണുതയും വിഘടനവാദവും ഇന്ത്യന്‍ അഖണ്ഡതയെ തകര്‍ക്കാന്‍ തലപൊക്കി. ആനുകാലിക സംഭവ വികാസങ്ങളില്‍ അപലപിച്ചു കൊണ്ടാണ് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശമെത്തിയത്.

എഴുപതാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിഭാഗീയത വളര്‍ത്തുന്ന രാഷ്ട്രീയ അജണ്ടയെ പിന്തുടരുന്നതിനെതിരെയും സമൂഹത്തില്‍ വര്‍ഗീയ ദ്രൂവീകരണമുണ്ടാക്കുന്ന സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെയും കരുതലോടെയിരിക്കാന്‍ രാഷ്ട്രപതി ആഹ്വാനം ചെയ്തു. സര്‍ക്കാരുകളെ തിരഞ്ഞെടുക്കുന്നതു മാത്രമല്ല ജനാധിപത്യമെന്നും രാഷ്ട്രപതി പൗരന്മാരെ ഓര്‍മ്മിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകം ഭീകരതയുടെ നാളുകളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിനെതിരെ നിരുപാധികം ഒറ്റക്കെട്ടോടെ പോരാടണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും പ്രണബ് പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സുരക്ഷ നല്‍കാന്‍ സാധിക്കണം. അവരുടെ സുരക്ഷയില്‍ വീഴ്ചവരുത്തിയാല്‍ സംസ്‌കാരമുള്ള സമൂഹമെന്നു പറയുന്നതില്‍ അര്‍ഥമില്ല. അവശ വിഭാഗങ്ങള്‍ക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളെ രാജ്യം ഒരുമിച്ച് ചെറുക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. മൂല്യങ്ങളുടെയും പരസ്പര നേട്ടവും പങ്കുവച്ചുകൊണ്ട് പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് രാജ്യം. പ്രത്യേകിച്ച് നമ്മുടെ അയല്‍രാജ്യങ്ങളുമായി-രാഷ്ട്രപതി പറഞ്ഞു.

മഹാത്മാ ഗാന്ധിയെയും രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരെയും അനുസ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത്. പ്രണബ് മുഖര്‍ജിയുടെ അഞ്ചാം സ്വാതന്ത്ര്യദിന പ്രസംഗമാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വരുത്തരുത്. അവരെ സംരക്ഷിക്കാത്ത സമൂഹത്തെ സംസ്‌കാര സമ്പന്നരെന്ന് പറയാനാകില്ലെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു.

ഇത് അഞ്ചാം തവണയാണ് സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം നിങ്ങളോട് സംസാരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയും ഭരിക്കുന്ന പാര്‍ട്ടിയും സംയുക്തമായി രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനും വേണ്ടി ചര്‍ച്ച നടത്തുന്നു. ജിഎസ്ടി ബില്‍ പാസാക്കാന്‍ സാധിച്ചത് നമ്മുടെ ജനാധിപത്യത്തിന്റെ പക്വത കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മറ്റു രാജ്യങ്ങളുമായി മൂല്യങ്ങളും നേട്ടങ്ങളും പങ്കുവച്ച് മികച്ച ബന്ധം കെട്ടിപ്പടുക്കുകയാണെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

Top