
ഭർത്താവ് ആഴ്ചകളോളം കുളിക്കുകയും ഷേവ് ചെയ്യുകയും ഇല്ലാത്തതിനാൽ വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് പരാതിയുമായി കുടുംബക്കോടതിയിൽ എത്തിയത്. യുവതിയും ഭർത്താവും പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനത്തിന് കോടതിയിൽ അപേക്ഷ നൽകിയതെന്ന് കോടതി കൗൺസിലർ ഷായിൽ അശ്വതി പറഞ്ഞു.
ഇരുപത്തിയഞ്ചു കാരനായ തന്റെ ഭർത്താവ് എട്ട് ദിവസത്തോളം തുടർച്ചയായി ഷേവ് ചെയ്യാതെയും കുളിക്കാതെയും കഴിയും. ദുർഗന്ധം മൂലം കുളിക്കാൻ ആവശ്യപ്പെട്ടാൽ പെർഫ്യൂം പുരട്ടും, കുളിക്കില്ല. ഏതാനും ദിവസങ്ങളായി ചെറിയ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും അകന്ന് കഴിയുകയാണ്. ഭോപ്പാലിനു സമീപം ബാരിഗഡ് സ്വദേശിയാണ് പെൺകുട്ടി. ഇവരുടെ ഭർത്താവ് കട നടത്തിവരികയാണ്. ഇവർക്ക് കുട്ടികളില്ല. ആറു മാസം ഇരുവരും മാറി താമസിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.