മുടങ്ങിയ ജീവനാംശ തുക ഒന്നിച്ച് നല്‍കണമെന്ന് കോടതി വിധി; കോടതിക്കും മുന്‍ ഭാര്യക്കം യുവാവ് കൊടുത്തത് ഉഗ്രന്‍ പണി…

ചണ്ഡീഗഢ്: ഇതുവരെ ഒരു കോടതിയും നേരിടാത്ത ബുദ്ധിമുട്ടാണ് കഴിഞ്ഞദിവസം പഞ്ചാബ്-ഹരിയാന ഹൈക്കോടതി അഭിമുഖീകരിച്ചത്. ഒരു വിവാഹമോചന കേസ് പരിഗണിക്കുമ്പോഴായിരുന്നു സംഭവം. കേസിന്റെ വിചാരണ വിഷമഘട്ടത്തിലായതോടെ ചൊവ്വാഴ്ച തീര്‍പ്പാകേണ്ട കേസ് ജൂലായ് 27ലേക്ക് മാറ്റാന്‍ സെഷന്‍സ് ജഡ്ജി രജനിഷ് കെ ശര്‍മ തീരുമാനിച്ചു. വിവാഹ ബന്ധത്തില്‍ നിന്ന് വേര്‍പിരിഞ്ഞ ഭര്‍ത്താവ് ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് മാസമായി മുടങ്ങിയ തുക ഒന്നിച്ച് നല്‍കണമെന്ന് പറഞ്ഞതോടെയാണ് കോടതിക്ക് പണികിട്ടിയത്. ഇതേതുടര്‍ന്ന് ഭര്‍ത്താവ് ഭാര്യക്ക് നല്‍കാനായി കോതിയില്‍ എത്തിച്ച തുക എണ്ണിത്തിട്ടപ്പെടുത്താനാകാതെ കഷ്ടപ്പെട്ട സാഹചര്യത്തിലാണ് കേസ് വീണ്ടും 27ലേക്ക് മാറ്റിയത്.

ഒരാഴ്ചയെങ്കിലും വേണം പണം എണ്ണി തിട്ടപ്പെടുത്താന്‍. മുന്‍ ഭാര്യയ്ക്ക് നല്‍കേണ്ട 24,600 രൂപയാണ് അഭിഭാഷകനായ ഭര്‍ത്താവ് ജീവനാംശമായി കോടതിയിലെത്തിച്ചത്. തുക മുഴുവന്‍ ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളായിരുന്നു. ഇത് എണ്ണിത്തിട്ടപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞാണ് കോടതി കേസ് മാറ്റിയത്. രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് നല്‍കാനുണ്ടായിരുന്ന രണ്ടു മാസത്തെ ജീവനാംശമായി 50,000 രൂപ നല്‍കാന്‍ കോടതി വിധിച്ചത്. തുടര്‍ന്നാണ് ഒരു ബാഗ് നിറയെ നാണയങ്ങള്‍ ഭര്‍ത്താവ് കോടതിയില്‍ സമര്‍പ്പിച്ചത്.2015ലാണ് വിവാഹമോചന കേസ് ഫയല്‍ ചെയ്തത്. മുന്‍ ഭാര്യയ്ക്ക് ജീവനാംശമായി മാസംതോറും 25,000 രൂപ നല്‍കണമെന്ന് കേസ് തീര്‍പ്പാക്കിക്കൊണ്ട് കോടതി വിധിച്ചു. എന്നാല്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശം കിട്ടാതായതോടെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജീവനാംശം നല്‍കാനുള്ള പണം തന്റെ പക്കലില്ലെന്ന് ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ വലിയ കേസുകള്‍ വാദിക്കുന്ന, ഏറെ വരുമാനമുള്ള അഭിഭാഷകനാണ് ഭര്‍ത്താവെന്നും നിരവധി സ്വത്തുവകകള്‍ സ്വന്തം പേരിലുണ്ടെന്നും ഭാര്യ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്നായിരുന്നു ഭാര്യയ്ക്ക് അനുകൂലമായ വിധി.തനിക്ക് പണത്തിന് വളരെയേറെ അത്യാവശ്യമുണ്ടെന്ന് ഭാര്യ പറയുന്നു. നിരവധി തവണ കോടതിയില്‍ കേസ് പരിഗണിച്ചതിനു ശേഷമാണ് ഒടുവില്‍ വിധി വന്നത്. അനുകൂല വിധിയുണ്ടായെങ്കിലും ഒരു ബാഗ് നിറയെ നാണയങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇതുകൊണ്ട് എന്തുചെയ്യും, തന്നെ ബുദ്ധിമുട്ടിക്കാനും പീഡിപ്പിക്കാനുമുള്ള മാര്‍ഗമായാണ് മുന്‍ ഭര്‍ത്താവ് ഇങ്ങനെ ചെയ്തതെന്ന് ഭാര്യ ആരോപിക്കുന്നു. എന്നാല്‍, താന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന നിലപാടാണ് ഭര്‍ത്താവിന്റേത്. കോടതിയില്‍ കെട്ടിവെക്കേണ്ട പണം 100, 500, 2,000 രൂപ നോട്ടുകളായി നല്‍കണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല. കോടതില്‍ നല്‍കിയ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന് തന്റെ രണ്ട് ജൂനിയര്‍ അഭിഭാഷകരെ വിട്ടുനല്‍കുകയും ചെയ്തു അദ്ദേഹം പറയുന്നു. നൂറു രൂപയുടെ നാലു നോട്ടുകളായി നാനൂറ് രൂപ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Top