കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കോടീശ്വരന്‍; ബിജെപി പോലും ഭയക്കുന്ന പ്രബലന്‍

കൊച്ചി:എത്ര ബുദ്ധിമുട്ടിയായാലും കർണ്ണാടകയിൽ ബിജെപിയെ പുറത്താക്കി ഭരണം തിരിച്ചുപിടിച്ചിരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ. ഹൈദരാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചെറുത്തുനിൽക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങളുടെ എംഎൽഎമാർ എല്ലാവരും ഇപ്പോൾ സുരക്ഷിതരാണ്. വിവിധ കോണുകളിൽ നിന്നും, സർക്കാർ ഏജൻസികളിൽ നിന്നും കോൺഗ്രസ്-ജെഡിഎസ് എം.എൽ.എമാർക്ക് നേരെ ഭീഷണികൾ ഉയരുന്നുണ്ട്. എന്നാൽ ഇതൊന്നും കണ്ട് തങ്ങൾ പേടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബംഗളൂരുവിലെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാരെ ബിജെപി നേതാക്കൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും നേരത്തെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎമാരെ മാറ്റാൻ തീരുമാനിച്ചതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

എംഎൽഎമാരെ കേരളത്തിലേക്ക് മാറ്റാനായിരുന്നു ഞങ്ങളുടെ തീരുമാനമെന്നും എന്നാൽ ഡിജിസിഎ വിമാനങ്ങൾ റദ്ദാക്കി യാത്രയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഏറ്റവുമധികം ഭയക്കുന്ന നേതാവ് ആരായിരിക്കും? രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, അല്ലെങ്കില്‍ സീതാറാം യെച്ചൂരി എന്നീ പേരുകളാണ് മനസില്‍ തെളിയുകയെങ്കില്‍ നിങ്ങള്‍ക്ക് ഡി.കെ. ശിവകുമാര്‍ എന്ന നേതാവിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല.

അതേ സാക്ഷാല്‍ അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും ഉറക്കം കെടുത്ത നേതാവ് ഈ കര്‍ണാടക എംഎല്‍എയാണ്. കുതിരക്കച്ചവടത്തിന് ഇറങ്ങി തിരിച്ച ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് പാളയത്തില്‍ പട നയിക്കുന്നത് ഈ ശതകോടീശ്വരനാണ്. സിദ്ധരാമയ്യ മന്ത്രിസഭയിലെ മന്ത്രിയായിരുന്നു അദേഹം.

ഡി.കെ. എന്ന പേര് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ആദ്യം ചര്‍ച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോള്‍ രക്ഷകനായത് ശിവകുമാറായിരുന്നു.

രാത്രിക്കു രാത്രി ഗുജറാത്തില്‍ നിന്ന് എംഎല്‍എമാരെ ബംഗളൂരുവില്‍ എത്തിച്ചു. കര്‍ണാടകയിലെത്തിയ എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കായില്ല.

അത്രയ്ക്കു ശക്തനാണ് ഡികെ എന്ന് അണികള്‍ വിളിക്കുന്ന ഈ അന്‍പത്താറുകാരന്‍. കര്‍ണാടകയിലെ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് ഡികെയ്ക്കുള്ളത്.

തുടക്കം ഗൗഡയ്‌ക്കെതിരേ

ഡി.കെ. രാഷ്ട്രീയത്തില്‍ മത്സരിക്കാനിറങ്ങുന്നത് 1985ല്‍ ആണ്. അന്ന് സന്തനൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോള്‍ എതിരാളി മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഡി.കെ. തോറ്റു.

എന്നാല്‍ ഗൗഡ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ രാജിവച്ചതോടെ ശിവകുമാര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് ജയിച്ചുകയറി. പിന്നീട് പിടിച്ചാല്‍ കിട്ടാതെ പറക്കുന്ന നേതാവായി വളരുന്നതാണ് കണ്ടത്.

1989ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും ഗൗഡയ്‌ക്കെതിരേ മത്സരിച്ചു. ഇത്തവണയും തോല്‍വിയായിരുന്നു ഫലം. പക്ഷേ പാര്‍ട്ടിയില്‍ ശക്തനാകാന്‍ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പില്‍ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയില്‍ കുടുതല്‍ കരുത്തനാകാന്‍ ശിവകുമാറിനായി.

2013ല്‍ ഒരുലക്ഷത്തിലേറെ വോട്ടിന് കനകപുരയില്‍ നിന്ന് ജയിച്ച് മന്ത്രിയായി. സിദ്ധരാമയ്യ കഴിഞ്ഞാല്‍ കോണ്‍ഗ്രസിലെ രണ്ടാമനാണ് ശിവകുമാര്‍. ഇത്തവണ ജെഡിഎസിന്റെ നേതൃത്വത്തില്‍ ഭരണം പിടിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും. ഡി.കെയെ ബിജെപിയിലെത്തിക്കാന്‍ അമിത് ഷാ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്.

എന്നാല്‍ താനെന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നാണ് അദേഹം പറയുന്നത്. അദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വീടുകളിലും അടിക്കടി റെയ്ഡുകള്‍ നടത്തിയെങ്കിലും കുലുങ്ങിയില്ല ഡി.കെ.

Top