അവർ ഒരുതരം രാഷ്ട്രീയം കളിച്ചു,നമ്മളും കുറച്ച് രാഷ്ട്രീയം കളിച്ചു.ശിവകുമാർ തന്ത്രം-ഞെട്ടിത്തരിച്ച് ബിജെപി

ബെംഗളൂരു:ഇതാ കന്നഡത്തിലെ ഇരട്ടച്ചങ്കൻ ഡി.കെ.ശിവകുമാർ പറയുന്നു ; അവർ ഒരുതരം രാഷ്ട്രീയം കളിച്ചു,നമ്മളും കുറച്ച് രാഷ്ട്രീയം കളിച്ചു…കോൺഗ്രസ് എംഎൽഎമാരെ ‘തട്ടിയെടുക്കാനുള്ള’ ബിജെപി ശ്രമത്തെ തകർത്തുകളഞ്ഞത് മുൻമന്ത്രി കൂടിയായി ഡി.കെ.ശിവകുമാറായിരുന്നു .എംഎൽഎമാരെ ജയിപ്പിക്കാൻ അറിയാമെങ്കിൽ അവരെ സംരക്ഷിക്കാനും ഞങ്ങൾക്കറിയാം’ എന്നാണ് ഇതിനെപ്പറ്റി ശിവകുമാർ പറഞ്ഞത്. ഡൊഡ്ഡലഹള്ളി കെംപെഗൗഡ ശിവകുമാര്‍ എന്ന കര്‍ണാടകരാഷ്ട്രീയത്തിലെ വമ്പന്‍റെ തന്ത്രങ്ങളായിരുന്നു മാളത്തിലൊളിച്ച രണ്ട് എം.എല്‍.എമാരെയും പുകച്ചു പുറത്തുചാടിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ചാഞ്ചാടിയ ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാരെ അമിത്ഷായുടെ കയ്യെത്താതെ കാത്തതും ഡി.കെ.ശിവകുമാറായിരുന്നു. എന്‍ഫോഴ്സ്മെന്‍റിനുപോലും കൃത്യമായി കണക്കെടുക്കാനാകാത്ത സ്വത്തുക്കള്‍. ശിവകുമാറിനെ ഒതുക്കാന്‍ ബിജെപിയുടെ തുറുപ്പുചീട്ട്. എന്‍ഫോഴ്സ് റെയ്ഡിന്‍റെ രൂപത്തില്‍ അത് ശിവകുമാറിനെ തലങ്ങും വിലങ്ങും ആക്രമിച്ചു.

ഒടുവിലിപ്പോൾ എത്തരത്തിലാണു താൻ കോൺഗ്രസ് എംഎൽഎമാരെ സംരക്ഷിച്ചതെന്നു വെളിപ്പെടുത്തുന്നു പാർട്ടിയുടെ ഈ മുതിർന്ന നേതാവ്.തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ രണ്ട് കോൺഗ്രസ് എംഎൽഎമാരെയാണ് അപ്രതീക്ഷിതമായി കാണായത്. വിശ്വാസവോട്ടെടുപ്പു സമയത്ത് ഇവരെ വിധാൻ സൗധയിലേക്ക് എത്തിക്കാനായിരുന്നു ബിജെപി നീക്കം. എന്നാൽ കാണാതായ പ്രതാപ് ഗൗഡ പാട്ടീലും ആനന്ദ് സിങ്ങും വിശ്വാസവോട്ടെടുപ്പിനു തൊട്ടുമുൻപ് പ്രത്യക്ഷപ്പെട്ടു. വോട്ടെടുപ്പിന് ഒരു മണിക്കൂർ മുൻപ് പൊലീസ് അകമ്പടിയോടെയായിരുന്നു ഇവരുടെ വരവ്. മാത്രവുമല്ല, ബിജെപി നേതാക്കളുടെ മുന്നിലൂടെ പ്രതാപ് പാട്ടീൽ നേരെ പോയത് ശിവകുമാറിന്റെ അടുത്തേക്കായിരുന്നു. കെട്ടിപ്പിടിച്ചായിരുന്നു സ്വീകരണം. മറ്റ് കോണ്‍ഗ്രസ് എംഎൽമാരും ഇരുവരുടെയും വരവിൽ ആഹ്ലാദം പ്രകടിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെപ്പറ്റി അപ്പോൾത്തന്നെ ശിവകുമാറിനു നേരെ മാധ്യമങ്ങളുടെ ചോദ്യവുമുണ്ടായി– ‘ദൈവം നൽകിയ കാന്തികപ്രഭാവം കൊണ്ടു സാധിക്കുന്നതാണ് ഇതെല്ലാം’ എന്നായിരുന്നു ചിരിയോടെ മറുപടി. എന്നാൽ ‘കാണാതായ’ എംഎൽഎമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു ശിവകുമാർ. ബിജെപി പ്രവർത്തകരാണ് ഇരുവരെയും തട്ടിക്കൊണ്ടു പോയത്. എന്നാൽ തന്റെ മറ്റു ബന്ധങ്ങൾ വഴി ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു കൊണ്ടേയിരുന്നു. ഇരുവരെയും താമസിപ്പിച്ച ഇടം വരെയെത്തി. ഒടുവിൽ അവശ്യസമയത്ത് വിധാൻ സൗധയിലെത്തിക്കുകയും ചെയ്തു.

ബിജെപിയാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നതിൽ യാതൊരു സംശയം വേണ്ടെന്നും ശിവകുമാർ പറയുന്നു. ‘അവർ ഒരുതരം രാഷ്ട്രീയം കളിച്ചു, നമ്മളും കുറച്ച് രാഷ്ട്രീയം കളിച്ചു’ എന്നായിരുന്നു ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ മറുപടി. ജയിച്ച രണ്ട് സ്വതന്ത്രരിൽ ഒരാളായ നാഗേഷ് എംഎൽഎയെ കോൺഗ്രസ് പാളയത്തിലേക്കു കൂട്ടാനും നേരത്തേത്തന്നെ ശിവകുമാർ ശ്രമം നടത്തിയിരുന്നു. വോട്ടെണ്ണൽ തീരുന്നതിനു മുൻപേ തന്നെ ഇതുമായി ബന്ധപ്പെട്ട് നാഗേഷുമായി അനൗദ്യോഗിക കരാറും ഉണ്ടാക്കി. അങ്ങനെയാണ് ഒരു സ്വതന്ത്രനും കോൺഗ്രസ്–ജെഡിഎസ് സഖ്യത്തിനൊപ്പം ചേരുന്നത്. ഗവർണർക്കു മുന്നിലും അദ്ദേഹത്തെ കൃത്യസമയത്തെത്തിച്ചു

സുപ്രീംകോടതി വിധിയുടെ സഹായത്തോടെ വിശ്വാസവോട്ട് നേരത്തേയായതോടെ 104 എംഎൽഎമാരുമായി ബിജെപി നടത്തിയ പ്രയത്നമെല്ലാം പാതിവഴിയിൽ പൊലിയുകയും ചെയ്തു. എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സഖ്യമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ബുധനാഴ്ച അധികാരത്തിലേറാനിരിക്കുകയാണ് കർണാടകയിൽ.

ഇരട്ടച്ചന്തകനായ ഈ നേതാവിനെ ഭയന്ന ബിജെപി പലതരത്തിലും തകർക്കാൻ ശ്രമിച്ചു .ശിവകമാറിനെ എൻഫോഴ്‌മെന്റിനെ കാട്ടി ഭയപ്പെടുത്തതാണ് നോക്കി . 300 ഉദ്യോഗസ്ഥര്‍ 67 ഇടങ്ങളിലായി നടത്തിയ റെയ്ഡ് 80 മണിക്കൂര്‍ നീണ്ടു. 300 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് കണ്ടുകെട്ടിയതിലാണ് അത് അവസാനിച്ചത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ശിവകുമാറിന്‍റെ ആസ്തി 618 കോടി രൂപയായിരുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നനായ മന്ത്രിയായിരുന്നു. കര്‍ണാടകയിലെ കനകപുരയില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച ശിവകുമാറിന്‍റെ കോണ്‍ഗ്രസ് പ്രവേശനം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു. പിന്നീടങ്ങോട്ട് ശരവേഗത്തില്‍ വളര്‍ച്ച. 25ാം വയസില്‍ ദേവഗൗഡക്കെതിരെ മല്‍സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക്.

എസ്.എം.കൃഷ്ണ പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസിന്‍റെ വൊക്കലിംഗ നേതാവായി. രാഷ്ട്രീയത്തിലും പുറത്തും ശിവകുമാറിന്‍റെ വലംകൈ സഹോദരന്‍ ഡി.കെ.സുരേഷാണ്. കനകപുരയിലെ അനധികൃത ഖനനം, ശാന്തിനഗര്‍ ഹൗസിങ് സൊസൈറ്റി തുടങ്ങിയ അഴിമതിയാരോപണങ്ങളും 2015ല്‍ ശിവകുമാറിനും സുരേഷിനും എതിരെ ഉയര്‍ന്നിരുന്നു. തന്ത്രങ്ങളുടെ അമരത്തുനിന്ന്തിന് സമ്മാനമായി കെപിസിസി അധ്യക്ഷ പദം ഡി.കെയെ തേടിയെത്തും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

 

Top