രാജിവച്ച എംഎല്‍മാരെ പൊക്കാന്‍ ഡികെ മുംബയിലേയ്ക്ക്..!! അയോഗ്യരാക്കുമെന്ന ഭീഷണിയുമായി കോൺഗ്രസ്

ബെംഗളൂരു: കര്‍ണാടകത്തില്‍ വിമത എംഎല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്നില്ല. വിമത എംഎല്‍എമാരെ നേരിട്ട് കാണുന്നതിനായി കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്ക് തിരിച്ചു. എംഎല്‍എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്.

ഇതിനിടെ, എം.എല്‍.എമാര്‍ക്കെതിരെ സുപ്രധാന നീക്കം നടത്തി കോണ്‍ഗ്രസ്. പാര്‍ട്ടി നര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എം.എല്‍.എമാരെ അയോഗ്യരാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി നാളെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചു. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയോഗ്യരാക്കിയാല്‍ ഇവര്‍ക്ക് പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് വരും. വിമതരെ അനുനയിപ്പിക്കാന്‍ നീക്കം നടക്കുന്നതിന്റെ ഭാഗമായാണ് സ്പീക്കര്‍ ഇതുവരെ രാജി സ്വീകരിക്കാത്തതെന്നും റിപ്പോര്‍ട്ടുണ്ട് വിമത എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിനായി മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരും രാജിവച്ചു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഒഴികെയുള്ള ജെ.ഡി.എസ് മന്ത്രിമാരും ഉടന്‍ രാജിവയ്ക്കും.

ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് മന്ത്രിമാര്‍ രാജിവയ്ക്കാനുള്ള തീരുമാനമുണ്ടായത്. അധികാരമല്ല സര്‍ക്കാരിനെ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ, കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ലോക്സഭയില്‍ കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ചോദ്യോത്തരവേള കഴിഞ്ഞ് പ്രശ്നം ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭയില്‍ പ്രതിഷേധിച്ചു.

അതേസമയം, സഖ്യസര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന സ്വതന്ത്ര എം.എല്‍.എ എച്ച്.നാഗേഷ് തന്റെ മന്ത്രിസ്ഥാനം രാജിവച്ചതോടെ കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ ജനുവരിയില്‍ സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് എച്ച്. നാഗേഷും കെ.പി.ജെ.പി അംഗം ആര്‍. ശങ്കറും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ജൂണില്‍ ഇരുവര്‍ക്കും മന്ത്രിസ്ഥാനങ്ങള്‍ നല്‍കി പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു. ഇതിനിടയിലാണ് രാജി. നാഗേഷിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Top