![](https://dailyindianherald.com/wp-content/uploads/2020/06/j-anpazhakan-mla.jpg)
ചെന്നൈ: ഡി.എം.കെ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ ജെ.അന്‍പഴകന്‍ കൊവിഡ് 19 ബാധിച്ചു മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില കഴിഞ്ഞ ദിവസം വഷളാവുകയായിരുന്നു.ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും പിന്നീട് നില അതീവഗുരുതരമാവുകയായിരുന്നുവെന്ന് അദ്ദേഹം ചികിത്സയിലിരുന്ന ഡോ. റെല ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെന്റർ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ അറിയിച്ചിരുന്നു.ഏറെ നാളുകളായി ചികിത്സയിലായിരുന്ന അന്‍പഴകന്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടുവന്നെങ്കിലും വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുകയും ഇന്നലെ വീണ്ടും വഷളാവുകയായിരുന്നു.
രാജ്യത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി കൊവിഡ് ബാധിച്ച് മരിക്കുന്നത്. ചെന്നൈ ചെപോക്-തിരുവള്ളികെനി മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് അന്‍പഴകന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്നിരുന്ന നേതാവായിരുന്നു അദ്ദേഹം. ദക്ഷിണ ചെന്നൈയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം അന്‍പഴകനായിരുന്നു. ലോക്ഡൗണിലെ തുടര്‍ന്ന് ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നതും അന്‍പഴകന്റെ പ്രവര്‍ത്തനമായിരുന്നു. 2001ലെ തെരഞ്ഞെടുപ്പില്‍ തിയഗരായ നഗര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 2011ലും 2016ലും ചെപോക്കില്‍ നിന്നും നിയമസഭയിലെത്തി.
958 ജൂണ്‍ 10നായിരുന്നു ജയരാമന്‍ അന്‍പഴകന്‍ ജനിച്ചത്. 62ാം ജന്മദിനത്തില്‍ തന്നെ അദ്ദേഹം മരണമടയുകയും ചെയ്തു. തമിഴ് സിനിമയിലും സാന്നിധ്യമറിയിച്ച ജനപ്രതിനിധി കൂടിയാണ് അന്‍പഴകന്‍. 2013ല്‍ പുറത്തിറങ്ങിയ ‘ആദി ഭാര്‍ഗവന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയിരുന്നു.