അഭ്യൂഹങ്ങൾക്ക് വിരാമം; ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്; ‘കുഞ്ഞ് അനുപമയുടേത് തന്നെ’

തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്‍റർ ഓഫ് ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് അനുമപയുടെത് തന്നെയെന്ന് തെളിഞ്ഞത്. ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി.

ഡിഎന്‍എ പരിശോധനയില്‍ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. ഡിഎൻഎ ഫലം പോസിറ്റീവ് ആയതോടെ കുഞ്ഞിനെ തട്ടികൊണ്ട് പോവുകയായിരുന്നു എന്ന അനുപമയുടെ വാദം ശരിവയ്ക്കുന്ന തരത്തിൽ കാര്യങ്ങൾ നീങ്ങുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top