മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം; ജിഷ്ണുവിന്റെ അമ്മയ്യുടെ വയറിന് ചവിട്ടേറ്റെന്ന് മെഡിക്കല്‍ രേഖകള്‍; പോലീസ് വാനില്‍ ക്രൂരമായ മര്‍ദ്ദനം നടന്നു

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റില്ലെന്നും പിടിച്ചെഴുന്നേല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. കസ്റ്റഡിയിലെടുത്തതിന് ശേഷം പോലീസ് വാനില്‍ ക്രൂരമായ മര്‍ദ്ദനമായിരുന്നു ഇവര്‍ക്കേറ്റതെന്നാണ് മെഡിക്കല്‍ രേഖകള്‍ തെളിയിക്കുന്നത്.

പിണറായിയുടെ വാക്കുകളെ ഏറ്റുപിടിച്ച് അമ്മയെ പൊലീസ് എഴുന്നേല്‍പ്പിക്കുക മാത്രമേ ചെയ്തുള്ളൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് തന്നെയാണ് സര്‍ക്കാര്‍ നിലപാടും. ജിഷ്ണുവിന്റെ കേസില്‍ സംഭവിച്ചതെന്തെന്ന് വിശദീകരിച്ച്. ഇന്ന് പത്രപ്പരസ്യവും പിആര്‍ഡി വഴി സര്‍ക്കാര്‍ നല്‍കി. അതിലും ആവര്‍ത്തിച്ച് അമ്മയെ പൊലീസ് പിടിച്ചെഴുന്നേല്‍പ്പിച്ചെന്ന വിശദീകരണം തന്നെയാണ് സര്‍ക്കാര്‍ നടത്തിയത്. എന്നാലീ നിലപാടിനെയെല്ലാം തള്ളിക്കളയുന്ന രീതിയിലാണ് ഇന്ന് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ വയറിന് ക്ഷതമേറ്റെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെയും പൊലീസിന്റെയും സിപിഐഎമ്മിന്റെയും വാദങ്ങള്‍ പൊളിക്കുന്നത് തന്നെയാണ് ഈ കണ്ടെത്തല്‍. മഹിജയെ വലിച്ചിഴച്ചിട്ടില്ലെന്ന വാദവും ഇതോടെ പൊളിയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മഹിജ ഇപ്പോള്‍. പൊലീസ് തന്റെ വയറില്‍ ചവിട്ടിയെന്നായിരുന്നു മഹിജ ആരോപിച്ചത്. ഇതിന്റെ പാടുകള്‍ സാരി മാറ്റി, താന്‍ ഡിജിപിയെ കാട്ടിയിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങളെയാകെ സര്‍ക്കാരും മുഖ്യമന്ത്രിയും തള്ളിയിരുന്നു. സര്‍ക്കാരിന്റെ വാദത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നാതിയിരുന്നു പുതിയ കണ്ടെത്തല്‍. വയറിനേറ്റ പരിക്ക് ഭേദമാകാന്‍ പത്തുദിവസം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

പരുക്ക് ഗുരുതരമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പരിക്ക് മഹിജയുടെ ആരോഗ്യത്തെയോ ജീവനെയോ കാര്യമായി ഭീഷണിയയുര്‍ത്താന്‍ മാത്രം വലുതല്ല. പക്ഷെ വയറില്‍ ക്ഷതമേറ്റിട്ടുണ്ട്. പത്തുദിവസത്തെ വിശ്രമവും ചികിത്സയും നിര്‍ദേശിക്കാനും ഡോക്ടര്‍മാര്‍ തയ്യാറായിട്ടുണ്ട്.

Top