ഹോട്ടലുകളില്‍ ആട്ടിറച്ചിയുടെ പേരില്‍ പട്ടിയിറച്ചി; പട്ടിയിറച്ചി വിതരണം ചെയ്യാന്‍ സംസ്ഥാനം മുഴുവന്‍ സംഘങ്ങള്‍

തിരുവനന്തപുരം: ആട്ടിറച്ചിയുടെ പേരില്‍ സംസ്ഥാനത്ത് വീണ്ടും പട്ടിയിറച്ചി വ്യാപകം. ഹോട്ടലുകള്‍ക്കും കാറ്ററിങ്ങ് സംഘങ്ങള്‍ക്കും ആട്ടിറച്ചിയെത്തിക്കുന്ന തമിഴ്‌നാട് സംഘടം പട്ടിറച്ചിയാണ് നല്‍കുന്നതെന്ന് തെളിഞ്ഞതോടെയാണ് വ്യാപകമായ ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ ആരോഗ്യ വിഭാഗം തയ്യാറെടുക്കുന്നത്. തലസ്ഥാനത്ത് ആട്ടിറച്ചി ഭക്ഷണത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഹോട്ടലിന്റെ സമീപത്തുനിന്നും പട്ടിയിറച്ചി അവശിഷ്ടങ്ങള്‍ ലഭിച്ചത് നേരത്തെ വന്‍ വിവാദമായിരുന്നു.

തെരുവ് നായക്കളെ കുട്ടത്തോടെ പിടികൂടി മാംസമാക്കി ആട്ടിറച്ചിയെന്ന പേരിലാണ് ഈ സംഘം ഹോട്ടലുകളില്‍ എത്തിക്കുന്നത്. ഏറ്റവും ഉയര്‍ന്ന വിലയുള്ള ആട്ടിറച്ചി കുറഞ്ഞ വിലയില്‍ ലഭിക്കുന്ന അവസരം മുതലാക്കിയാണ് ഹോട്ടലുകള്‍ ഇവരെ ഉപയോഗിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പട്ടിയിറച്ചിയാണ് ആട്ടിറച്ചിയുടെ പേരില്‍ ലഭിക്കുന്നതെന്ന് ഇവര്‍ക്ക് വ്യക്തമായി അറിയാമെങ്കിലും നിസാര വിലയ്ക്ക് ഇറച്ചി ലഭിക്കുന്നതാണ് ഇവരെ പ്രോത്സാഹിപ്പിക്കാന്‍ കാരണം. കഴുകി വൃത്തിയാക്കി പീസുകളാക്കിയാണ് ആട്ടിറച്ചിയെന്ന പേരില്‍ ഇവര്‍ എത്തിക്കുന്നത്. അത് കൊണ്ട് തന്നെ ഹോട്ടലുകാര്‍ക്കും കാര്യമായ ബുദ്ധിമുട്ടില്ല.

തലസ്ഥാനത്തെ സംഘത്തെ ചുവട് പിടിച്ച് സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നിരവധി സംഘങ്ങല്‍ പട്ടിയിറച്ചി ഇത്തരത്തില്‍ വിതരണം ചെയ്യുന്നതയാണ് ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്ന സൂചന. മസാല ചേര്‍ത്ത് കറിവച്ചുകഴിഞ്ഞാല്‍ രുചി വ്യത്യാസത്തില്‍ കാര്യമായി കണ്ടുപിടിക്കാന്‍ കഴിയില്ല. വിശദമായ ശാസ്ത്രീയ പരിശോധയില്‍ മാത്രമാണ് ആട്ടിറച്ചിയും പട്ടിയിറച്ചിയും തമ്മിലുള്ള വ്യത്യാസം കണ്ടെത്താന്‍ കഴിയൂ.

Top