വാഷിങ്ടണ്‍: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തു. നിയമിച്ചത് നിയുക്ത പ്രസിഡന്റ് ഡൊനാൾ ട്രംപ് ആണ് .എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കാഷ് പട്ടേൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും പോരാളിയുമാണ്. അദ്ദേഹം അഴിമതി തുറന്നുകാട്ടുന്നതിനും നീതിയെ സംരക്ഷിക്കുന്നതിനും അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനുമായി തന്റെ കരിയർ ചെലവഴിച്ചുഎന്നും ട്രംപ് പറഞ്ഞു.അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറല്‍ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ തലപ്പത്തേക്ക് കാഷ് പട്ടേലിനെ നിയമിക്കുന്ന കാര്യം ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. കടുത്ത ട്രംപ് അനുകൂലിയായ കാഷ് പട്ടേല്‍ എഫ്ബിഐ അടച്ചുപൂട്ടണമെന്ന നിലപാട് വരെ പ്രഖ്യാപിച്ച വ്യക്തിയാണ്.
എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കശ്യപ് പട്ടേല്‍ ചുമതലയേല്‍ക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാൻ അഭിമാനിക്കുന്നു എന്നായിരുന്നു ട്രംപ് ശനിയാഴ്ച രാത്രി ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ ആദ്യ പോരാളിയുമാണ്. അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനുമാണ് അദ്ദേഹം ഔദ്യോഗിക ജീവിതം മാറ്റിച്ചതെന്നും ട്രംപ് പറഞ്ഞു. കുടിയേറ്റ പ്രശ്നങ്ങളും ക്രിമിനല്‍ സംഘങ്ങളുടെ വിളയാട്ടവും അടക്കം അടിച്ചമര്‍ത്താൻ ലക്ഷ്യമിട്ടാണ് കാശിനെ ട്രംപ് എഫ്ബിഐ തലപ്പത്തേക്ക് എത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്‍ ട്രംപ് ഭരണത്തില്‍ പ്രതിരോധ വകുപ്പ് ഡയറക്ടർ, നാഷനല്‍ ഇന്‍റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ, നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കൗണ്ടർ ടെററിസം സീനിയർ ഡയറക്ടർ തുടങ്ങി സുപ്രധാന പദവികള്‍ കാഷ് വഹിച്ചിരുന്നു.
കാനഡവഴി അമേരിക്കയിലേക്ക് കുടിയേറിയതാണ് ഗുജറാത്തി വേരുകളുള്ള കാഷിന്റെ കുടുംബം. 1980 ഫെബ്രുവരി 25ന് ന്യൂയോര്‍ക്കിലെ ഗാര‍്ഡൻ സിറ്റിയില്‍ ജനിച്ച കാഷ് റിച്ച്‌മണ്ട് സർവകലാശാലയില്‍നിന്ന് ബിരുദ പഠനം പൂർത്തിയാക്കി. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജില്‍നിന്നായിരുന്നു രാജ്യാന്തര നിമയത്തില്‍ ബിരുദം നേടിയത്.