പട്ന:ദാദ്രി സംഭവത്തില്‍ അപലപിക്കാനോ പ്രതികരിക്കാനോ ശ്രമിക്കാതിരുന്ന പ്രധാനമന്ത്രി ഒടുവില്‍ മൗനം വെടിഞ്ഞു.ഹിന്ദുക്കളും മുസ്‍ലിംകളും പരസ്പരം പോരാടുന്നത് നിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇരുവിഭാഗങ്ങളും ദാരിദ്ര്യത്തിനെതിരെ യോജിച്ചു നിന്ന് പോരാടുകയാണ് വേണ്ടത്. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചുള്ളവയാകരുത്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തരുത്. അത്തരം പരാമര്‍ശങ്ങള്‍ ആരെങ്കിലും നടത്തിയാല്‍ അത് ഗൗരവമായി കണക്കിലെടുക്കരുതെന്നും രാജ്യം ഒറ്റക്കെട്ടായി നിലനില്‍ക്കണമെന്നും മോദി പറഞ്ഞു.ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ദാദ്രി സംഭവത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നരേന്ദ്ര മോദിയായ ഞാന്‍ തന്നെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയാലും അത് കണക്കിലെടുക്കരുത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നലെ നടത്തിയ പ്രസംഗമാണ് നിങ്ങള്‍ കേള്‍ക്കേണ്ടത്. രാഷ്ട്രപതി നമുക്ക് ശരിയായ പാത കാണിച്ചു തന്നിട്ടുണ്ട്. നമ്മള്‍ ആ പാത വഴിയാണ് നടക്കേണ്ടത്. എന്നാല്‍ മാത്രമേ ലോകത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് നമുക്ക് ജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും മോദി പറഞ്ഞു.