ഡിക്യുവിന്റെ രാജകുമാരിക്ക് ഇന്ന് ഒന്നാം പിറന്നാള്‍

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ രാജകുമാരിക്ക് ഇന്ന് ഒന്നാം പിറന്നാള്‍. മകളുടെ ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് നമ്മടെ ഡിക്യു. ആദ്യമായിട്ടാണ് ദുല്‍ഖര്‍ മകള്‍ മറിയയുടെ ഫോട്ടോ ഫേസ്ബുക്കിലിടുന്നത്. ജനിച്ച സമയത്ത് ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍, മകള്‍ കുറച്ച് വലുതായപ്പോള്‍ എങ്ങനെയിരിക്കുന്നുവെന്ന് അറിയില്ലായിരുന്നു. ആരാധകരുടെ നിരാശയാണ് ദുല്‍ഖര്‍ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.മകള്‍ക്കും ഭാര്യ അമാലിനുമൊപ്പം ഉളള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിലെ സ്‌നേഹത്തിന് എക്കാലത്തെയും സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നു. നിനക്ക് ഒരു വയസായെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് നീ, ഇതിനോടകം ഒരു വലിയ ആളായി നീ മാറിയിരിക്കുന്നു, ഞങ്ങളുടെ ജീവിതത്തിലും സ്‌നേഹവും സന്തോഷവും നിറയ്ക്കുന്നത് നീയാണ്.. ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവള്‍ക്കുളളതെന്നും ദുല്‍ഖര്‍ കുഞ്ഞ് പിറന്ന കഴിഞ്ഞ മെയ് 5 ന് ട്വീറ്റ് ചെയ്തിരുന്നു. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.കുട്ടി കളിക്കുന്ന വീഡിയോയും ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, അതില്‍ മുഖം വ്യക്തമല്ല. എന്തായാലും മറിയത്തിന് സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും പിറന്നാള്‍ ആശംസിക്കുന്നു.

Top