‘സ്വകാര്യതയെ മാനിക്കണം’; ആരാധകരോട് ദുൽക്കറിന്റെ അഭ്യർത്ഥന

സോഷ്യല്‍മീഡിയയില്‍ തന്റെ മകളുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍-അമാല്‍ സൂഫിയ ദമ്പതികളുടെ മകള്‍ എന്ന പേരിലാണ് വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. എല്ലാ അഭ്യുദയകാംക്ഷികളോടുമുള്ള അഭ്യര്‍ഥന എന്ന മുഖവുരയോടെയാണ് ഇതിനെതിരെ ദുല്‍ഖര്‍ രംഗത്തു വന്നിരിക്കുകയാണ് ദുല്‍ഖര്‍.

ദുല്‍ഖര്‍ പറയുന്നത് ഇങ്ങനെ: ഞങ്ങളുടെ കുട്ടിയുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാ അഭ്യുദയകാംക്ഷികളോടും അഭ്യര്‍ത്ഥിക്കുകയാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ തയ്യാറാകണം. മകളുടെ ചിത്രം ഞാന്‍ തന്നെ ഷെയര്‍ ചെയ്യുന്നതായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1

കഴിഞ്ഞദിവസമാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാലിനും പെണ്‍കുഞ്ഞു പിറന്നത്. ഈ വിവരം ഏറെ സന്തോഷത്തോടെ താരം സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. അതിനു ശേഷമാണ് ദുല്‍ഖറിന്റെ മകളെന്ന പേരില്‍ ചിലര്‍ വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിച്ചത്.
നേരത്തെ അജിത്-ശാലിനി ദമ്പതികള്‍ക്ക് മകന്‍ പിറന്നപ്പോഴും, സെയ്ഫ്-കരീനാ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നപ്പോഴും വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

Top