‘എന്റെ കൈയില്‍ ഇത് ചെറുതാണ്, അവളുടെ കാലില്‍ വലുതും’ ;ഇത് കുഞ്ഞു മാലാഖയുടേത്; ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖര്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു

ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. തന്റെ കുഞ്ഞു മാലാഖയുടെ സോക്‌സ് കൈയില്‍ പിടിച്ചിരിക്കുന്ന ചിത്രമാണ് ആരാധകര്‍ക്കായി ദുല്‍ഖര്‍ പങ്കുവെച്ചത്. ‘എന്റെ കൈയില്‍ ഇത് ചെറുതാണ്, അവളുടെ കാലില്‍ വലുതും’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

മാലാഖയുടെ ചിത്രം എന്നാണ് ഞങ്ങള്‍ക്ക് പങ്കുവെയ്ക്കുക എന്ന ചോദ്യമാണ് നിരവധിപ്പേര്‍ ദുല്‍ഖറിനോട് ചോദിച്ചിരിക്കുന്നത്. മാലാഖയ്ക്ക് നിരവധിപ്പേര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1

Top