ലണ്ടൻ :കോവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ ബ്രിട്ടനില്‍ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡോക്ടര്‍ പൂര്‍ണിമ നായര്‍ (56) ആണ് മരിച്ചത്.സ്‌കോട്ട്‌ലന്‍ഡിലെ ഡര്‍ഹമിനു സമീപം ബിഷപ് ഓക്ക്‌ലന്‍ഡിലെ സ്റ്റേഷന്‍ വ്യൂ മെഡിക്കല്‍ സെന്ററില്‍ ജിപി ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു പൂര്‍ണിമ.ആദ്യമായി ഒരു ഡോക്ടറെ നഷ്ട്ടമായതിന്റെ ഞെട്ടലിൽ ആണ് മലയാളി സമൂഹം .
മുൻപ് നേഴ്‌സുമാരായ ഓക്‌സ്‌ഫോർഡിലെ ഫിലോമിനയുടെയും ബോസ്റ്റണിലെ അനൂജിന്റെയും മരണങ്ങൾ ഉൾക്കൊണ്ട മലയാളികൾ ഇപ്പോൾ ഡോക്ടർ പൂർണിമയ്ക്കും വിട പറയുമ്പോൾ മരണങ്ങളുടെ ആധിക്യത്തിൽ കടുത്ത ആശങ്കയിൽ ആയിരിക്കുകയാണ് മലയാളികളും .ഡല്‍ഹി മലയാളിയായ പൂര്‍ണിമ സ്റ്റോക്ടണ്‍ ഓണ്‍ ടീസിലെ ആശുപത്രിയില്‍ ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് ശ്ലോക് ബാലുപുരി സന്ദര്‍ലാന്‍ഡ് റോയല്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്. മകന്‍ വരുണ്‍. സംസ്‌കാരം പിന്നീട് ബ്രിട്ടനില്‍ നടത്തും.
കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 20 ന് സ്റ്റോക്ക് ടണിലുള്ള നോര്‍ത്ത് ടീസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട പൂര്‍ണിമ മാര്‍ച്ച് 27 മുതല്‍ ജീവന്‍ രക്ഷാ യന്ത്രങ്ങളുടെ സഹായത്തിലാണ് കഴിഞ്ഞു പോന്നിരുന്നത്. ഇന്നലെ ഉച്ച തിരിഞ്ഞു രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു.അത്യന്തം സങ്കടകരമായ കാഴ്ചക്ക് ശേഷമാണു ഡോക്ടർ പൂർണിമ നായരുടെ മരണം മെഡിക്കൽ ടീം ഔദ്യോഗികമായി അറിയിക്കുന്നത് .
സന്ദർലാന്റിലെ സീനിയർ സർജൻ ആയ ബാലപുരിയുടെ സുഹൃത്തുക്കൾ തന്നെയാണ് ഡോക്ടർ പൂർണിമയെ പരിചരിച്ചിരുന്നതും . അതിനാൽ തന്നെ തങ്ങളിൽ ഒരാൾ നഷ്ടമാകുന്ന വേദന ഡോക്ടർമാരും അനുഭവിച്ചിരുന്നു . ബിഷപ് ഓക്ലൻഡ് എന്ന സ്ഥലത്തു ജെനെറൽ പ്രാക്ടീഷണർ ആയാണ് ഡോക്ടർ പൂർണിമ ജോലി ചെയ്തിരുന്നത് .ഏതാനും ആഴ്ചകകൾക്കു മുൻപു ഡോക്ടർ ബാലപുരി കോവിഡ് രോഗബാധിതൻ ആയിരുന്നതായി പറയപ്പെടുന്നു . അദ്ദേഹം സുഖം പ്രാപിച്ച ശേഷമാണു ഡോക്ടർ പൂർണിമ രോഗത്തിന് അടിമപ്പെടുന്നത് . കഴിഞ്ഞ ദിവസം രോഗനില വഷളായതിനെ തുടർന്ന് നോർത്ത് ടീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുക ആയിരുന്നു .
എന്നാൽ കടുത്ത ശ്വാസ തടസം ഉണ്ടായതിനെ തുടർന്ന് തിരിച്ചു വരവ് പ്രയാസം ആയിരിക്കും എന്നും സഹപ്രവർത്തകർ ഡോക്ടർ ബാലപുരിയെ അറിയിച്ചെങ്കിലും വെന്റിലേറ്റർ ഓഫ് ചെയ്യാൻ അദ്ദേഹം വിസമ്മിതിക്കുക ആയിരുന്നു എന്നാണ് അറിയുന്നത് . അത്യന്തം പ്രയാസം നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നു പോയ ഡോക്ടർ ബാലപുരിയെ സാവധാനം പൂർണിമയുടെ അവസ്ഥ പറഞ്ഞു മനസിലാക്കിയ ശേഷമാണു വെന്റിലേറ്ററിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിക്കുന്നത് . ബിഷപ് അക്ലൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ രോഗികളുടെ പ്രിയപ്പെട്ട ഡോകടർ കൂടി ആയിരുന്നു പൂർണിമ .
സന്ദര്‍ലാന്‍ഡിനടുത്തുള്ള സ്റ്റോക്‌റ്റോണ്‍-ഓണ്‍-ടീസില്‍ ആയിരുന്നു പൂര്‍ണിമയും കുടുംബവും താമസിച്ചിരുന്നത്. ഏകമകന്‍ വരുണ്‍ ലണ്ടനില്‍ ആണ് ജോലി ചെയ്യുന്നത്. യുകെയിലേക്ക് വരുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ആയിരുന്നു ഡോ. പൂര്‍ണിമയും കുടുംബവും താമസിച്ചിരുന്നത്.
പൂര്‍ണിമയുടെ മരണത്തോടെ കൊറോണ പിടിപെട്ട് മരിച്ച ജി പി മാരുടെ എണ്ണം പത്തായി ഉയര്‍ന്നു. ഇതുവരെ മരിച്ച പത്തു ജിപി മാരില്‍ ഒന്‍പത് പേരും എത്തിനിക് മൈനോറിറ്റി (BAME) വിഭാഗത്തില്‍പ്പെടുന്നവരായിരുന്നു .യുകെയില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 13 ആയി. ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരി ഡോ. ബിജി മാര്‍ക്കോസ് ചിറത്തലേട്ട് (54), പ്രെസ്റ്റണിലെ കോലഞ്ചേരി സ്വദേശി സണ്ണിജോണ്‍(70) എന്നിവരാണ് ഇതിനു മുമ്പ് മരിച്ചത്.