ചാര്‍മിയില്‍ ഒതുങ്ങുന്നതല്ല മയക്കുമരുന്ന് കേസ്; മലയാളത്തിലെ കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം

ടോളിവുഡിലെ മയക്കു മരുന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എക്സൈസ് എൻഫോഴ്സ്മെന്റ് ഡയറക്ടർ അകുൻ സബർവാൾ മലയാളത്തിലെ പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മയക്കുമരുന്ന് കേസിന്‍റെ അന്വേഷണം മലയാളത്തിലെ താരങ്ങളിലേക്കും വ്യാപിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്.

ജൂൺ 30നും ജൂലൈ ഒന്നിനുമിടയിൽ അറസ്റ്റിലായ മയക്കു മാരുന്ന് മാഫിയ കണ്ണിയിലെ പ്രമുഖനായ കാൽവിൻ മസ്കറാനസിന്റെ ഫോൺ രേഖകള്‍ പരിശോധിച്ചതിൽ നിന്നാണ് ഇയാളുടെ ടോളിവുഡ് ബന്ധവും ടോളിവുഡിലെ മയക്കു മരുന്ന് ബന്ധവും വ്യക്തമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറസ്റ്റിലായ മയക്കു മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണി കാൽവിൻ മസ്കറാനസിന് കേരളവുമായി അടുത്ത് ബന്ധമുണ്ടെന്നാണ് സൂചനകൾ. കാൽവിന് കേരളത്തിൽ നിന്ന്സുഹൃത്തുക്കൾ ഉണ്ട്. ഇയാളുടെ ഫേസ്ബുക്ക് പോജിൽ നിന്ന് ഇതിന്റെ വിവരങ്ങൾ ലഭിച്ചിരിക്കുകയാണ്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവർ കാൽവിന്റെ ഫേസ്ബുക്ക് ഫ്രണ്ട് പട്ടികയിലുണ്ട്.

ഇതിനു പിന്നാലെ മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മലയാള സിനിമയിലും സാന്നിധ്യമായിരുന്ന തെന്നിന്ത്യൻ താരം ചാര്‍മി ഉള്‍പ്പടെ 15 നടീ – നടന്മാര്‍ക്ക് തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചു. നടന്‍ രവി തേജ, സംവിധായകന്‍ പൂരി ജഗന്നാഥ്, സുബ്രം രാജു, ഗായിക ഗീത, ആനന്ദ കൃഷ്ണ നന്ദു, തനീഷ്, നവദീപ്, ശ്യാം കെ നായിഡു, മുബൈദ് ഖാന്‍ എന്നിവരാണ് എക്സൈസ് വകുപ്പിന്റെ നോട്ടീസ് കിട്ടിയ ടോളിവുഡിലെ പ്രമുഖർ.

ടോളിവുഡിനെ പിടുച്ചുകുലുക്കിയ മയക്കു മരുന്ന് കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് അകുൻ സബർവാൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് സബർവാള്‍ പറയുന്നു. 3000 യൂണിറ്റ് എൽഎസ്ഡി, 45 ഗ്രാം കൊക്കയിൻ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ടോളിവുഡിലെ മയക്കു മരുന്ന് വിവാദം ടോളിവുഡിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് സബർവാൾ പറയുന്നത്. തമിഴ്, മലയാളം സിനിമ മേഖലയിലേക്ക് ഈ വേരുകൾ എത്രത്തോളം ഓടിയിട്ടുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഗ്ലാമർ വേഷങ്ങളിലൂടെ തെലുങ്കിൽ ശ്രദ്ധേയയായ ചാർമി കൗറിന്‍റെ മലയാള, തമിഴ് സിനിമ ബന്ധത്തിന്റെ ചുവടു പിടിച്ച് ഈ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചനകൾ. കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ചാർമി ദിലീപിന്റെ ആഗതൻ, മമ്മൂട്ടിയുടെ താപ്പാന എന്നീ ചിത്രങ്ങിലും വേഷം ഇട്ടിരുന്നു. ചാർമിയെ കൂടാതെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച താരങ്ങളിൽ പലർക്കും മലയാളം, തമിഴ് ഇൻഡസ്ട്രിയുമായി ബന്ധമുണ്ട്.

മലയാള സിനിമയിലെ മയക്കു മരുന്ന് ബന്ധം നേരത്തെ തന്നെ മറനീക്കി പുറത്തു വന്നിരുന്നു. 2015 ഫെബ്രുവരിയിൽ യുവതാരം ഷൈൻടോം ചാക്കോയുടെ അറസ്റ്റോടെയായിരുന്നു ഇത്. ഷൈൻ ടോം ചാക്കോയെയും മൂന്നു സ്ത്രീകളെയും കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് പിടികൂടിയത്. 15 ഗ്രാം കൊക്കയിൽ ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലാകുമ്പോൾ ഷൈനും സ്ത്രീകളും മയക്കു മരുന്ന് ലഹരിയിലായിരുന്നു. പ്രമുഖ നടിക്കും ഇതിൽ പങ്കുള്ളതായി ആരോപണം ഉയർന്നിരുന്നു.

Top