ബലാത്സംഗം ചെയ്തു എന്ന പരാതി കോടതിയിലെത്തിയപ്പോള്‍ കളിമാറി. വാദിക്കും പ്രതിക്കും ഒരു പോലെ പണികിട്ടിയ ഒരു കോടതി വിധി. ദുബായ് കോടതിയാണ് വാദിയെയും പ്രതിയെയും ഒരുപോലെ ശിക്ഷിച്ചത്. പരാതി ഇതായിരുന്നു. ദുബായില്‍ ജോലി നോക്കുന്ന യുവതിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. ഇന്ത്യ-പാക് സ്വദേശികളാണ് ഇവിടെ പ്രതികള്‍. വാദി പാക്കിസ്ഥാന്‍ സ്വദേശിയായ യുവതിയും.
കഴിഞ്ഞ ഏപ്രില്‍ 28നാണ് കേസിന് ആസ്പദമായ സംഭവം. പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയ ഇവര്‍ കാറില്‍ കൂട്ടിക്കൊണ്ടു പോയെന്നും ആളൊഴിഞ്ഞ പ്രദേശത്തുവച്ച് ശാരീരികമായി ഉപയോഗിക്കുകയും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കാറില്‍ നിന്നും പുറത്തേക്ക് എറിയുകയുമായിരുന്നു എന്ന് യുവതി വിശദമായി പരാതി നല്കി. പഴ്സില്‍ 600 ദിര്‍ഹമുണ്ടായിരുന്നതായും യുവതി കോടതിയില്‍ പറഞ്ഞു. ഈ മൊഴിയില്‍ തന്നെ എന്തോ പന്തികേടു തോന്നിയ കോടതി വിശദമായി സംഭവം തിരക്കി. തന്നെ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്.
എന്നാല്‍, യുവതിയെ തട്ടിക്കൊണ്ടുപോയി എന്നു പറയുന്ന സ്ഥലത്തുള്ള സിസി ടിവി ക്യാമറ പരിശോധിച്ച പൊലീസിന് അവര്‍ സ്വമേധയാള്‍ യുവാക്കള്‍ക്കൊപ്പം പോവുകയായിരുന്നുവെന്ന് വ്യക്തമായി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന കാര്യം തള്ളി. യുവതി ദുബായില്‍ ചെയ്തിരുന്നത് വേശ്യാവൃത്തിയാണെന്നും മനസ്സിലായി. ഇതോടെ കക്ഷികള്‍ രണ്ടും ആപ്പിലായി
നാട്ടിലെത്തിയാല്‍ അതിര്‍ത്തി തര്‍ക്കത്തില്‍ പോരടിക്കുന്ന ഇന്ത്യ- പാക്ക് യുവാക്കള്‍ക്ക് ആറുമാസം തടവും അതിനു ശേഷം നാടുകടത്താനും കോടതി വിധിച്ചു. വേശ്യാവൃത്തി തെളിഞ്ഞ യുവതിയെയും നാടുകടത്താന്‍ ഉത്തരവായി. പണി പാലും വെള്ളത്തില്‍ തന്നെ കിട്ടി