വ്യത്യസ്തമായൊരു കല്ല്യാണം; വേദി ഒരുക്കി ദുബൈ ആശുപത്രി

ദുബൈ: ആശുപത്രിയില്‍ ഒരു കല്ല്യാണം. ദുബൈയിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഒരു ആശുപത്രിയാണ് വ്യത്യസ്തമയ ഈ കല്ല്യാണത്തിന് വേദിയായത്. അസുഖ ബാധിതനായ പിതാവിന്റെ സാനിധ്യത്തില്‍ വിവാഹം നടത്താനായി കാനഡയില്‍ നിന്ന് ദുബൈയിലെത്തിയ ബംഗ്ലാദേശുകാരനായ റിബാതും പാകിസ്താനി വധു സനായുമാണ് ആശുപത്രിയില്‍ വിവാഹിതരായി ചരിത്രം സൃഷ്ടിച്ച ദമ്പതികള്‍. ശനിയാഴ്ച രാത്രിയായിരുന്നു വിവാഹം.

ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ കുടുംബാംഗങ്ങളുടേയും ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സാന്നിദ്ധ്യത്തിലായിരുന്നു നിക്കാഹ്. കാനഡയിലെ ടൊറന്റോയില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ യാത്ര ചെയ്താണ് ജൂലൈ 16നാണ് വധൂവരന്മാര്‍ യു എ ഇയിലെത്തിയത്. റിബത്തിന്റെ അസുഖ ബാധിതനായ പിതാവ് ഷഹദത്ത് ചൗധരി(58) ആസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാലാണ് നിക്കാഹ് ഇവിടേയ്ക്ക് മാറ്റിയത്. ലളിതവും ഗംഭീരവുമായ ചടങ്ങിന് ദുബൈയിലെ ഇമാം നേതൃത്വം നല്‍കി. വധൂവരന്മാരുടെ മാതാപിതാക്കളും ഡോക്ടര്‍മാരും നഴ്‌സുമാരും അടുത്ത ബന്ധുക്കളും സാക്ഷികളായി. ഇതാദ്യമാണ് യുഎഇയിലെ ആശുപത്രിയില്‍ വിവാഹം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാനഡയിലെ ടൊറാന്റോയില്‍ ഈ മാസം 16 ന് ദമ്പതികള്‍ 200 പേര്‍ പങ്കെടുക്കുന്ന സല്‍കാരമൊരുക്കിയിട്ടുണ്ട്. കാനഡയിലെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് റിബത്തും സനായും പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയമാവുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനിടെയാണ് റിബത്തിന്റെ പിതാവ് ഷഹദത്ത് ചൗധരി പെട്ടെന്ന് അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായത്. തുടര്‍ന്ന് ഇരുവരും വിവാഹത്തിന് ദുബൈയിലെത്തുകയായിരുന്നു. റിബതിന്റെ പിതാവ് ഷഹാദത്ത് ചൗധരി വെന്റിലേഷനിലാണിപ്പോഴും.

Top