സൗദി :ദുബായില്‍ മലയാളി യുവതിയുടെ മാംസക്കച്ചവടം .കച്ചവടത്തിലെ പരസ്യ കാര്‍ഡുകളില്‍ മലയാളത്തിലെ പ്രമുഖ നടിമാരും വിവാദ നായികമാരുംഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് .കേരളത്തില്‍ പോലീസ് നടപടി ശക്തമാക്കിയതോടെയാണ് പെണ്‍വാണിഭ സംഘങ്ങള്‍ കടല്‍ കടന്ന മണലാരണ്യത്തില്‍ വേരുറപ്പിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത് . ദുബായിലും മറ്റും സ്പാകളുടെയും ബ്യൂട്ടി പാര്‍ലറുകളുടെയും മറവില്‍ മലയാളികള്‍ നടത്തുന്ന പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. സോഷ്യല്‍മീഡിയ വഴിയും ബ്യൂട്ടി പാര്‍ലറുകളുടെ നോട്ടീസുകള്‍ വഴിയുമാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. പാര്‍ലറുകളുടെ പേരില്‍ ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെതിരേ ദുബായില്‍ അധികൃതര്‍ നടപടി ശക്തമാക്കി. മലയാളി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ വലയിലാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഡുകളില്‍ മലയാളത്തിലെ പ്രമുഖ നടിമാരുടെയും വിവാദ നായികമാരുടെയുമെല്ലാം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കാര്‍ഡുകളും വിതരണം ചെയ്യുന്നുണ്ട്. ഇത്തരം കാര്‍ഡുകള്‍ വിതരണം ചെയ്താല്‍ 10,000 ദിര്‍ഹം വരെ പിഴയും നാടുകടത്തലുമൊക്കെയാകും ശിക്ഷ.
ചില വിവാദനായികമാരുടേയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കാര്‍ഡുകള്‍ പാര്‍ക്കിംഗ് ഏരിയകളില്‍ നിര്‍ത്തിയിട്ട കാറുകളുടെ വിന്‍ഡ് സ്ക്രീന്‍, വാതില്‍പ്പടികള്‍ എന്നിവിടങ്ങളിലെല്ലാമാണ് ഇടുന്നത് പതിവായ സാഹചര്യത്തില്‍ ദുബായ് മുനിസിപ്പാലിറ്റിയുടേതാണ് നടപടി. ഇക്കാര്യത്തില്‍ നിയമം കര്‍ക്കശമാക്കുന്ന കാര്യം വേസ്റ്റ് മാനേജ്‌മെന്റ് വകുപ്പ് നിയമവകുപ്പില്‍ നിന്നും അനുവാദം തേടിയിട്ടുണ്ട്. പ്രധാനമായും മലയാളികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് മലയാനടിമാരുടെ ചിത്രങ്ങള്‍ ബിസിനസ് കാര്‍ഡുകളില്‍ ഉപയോഗിക്കുന്നത്.
അനേകം മലയാളി യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചതിക്കുഴിയില്‍ വീഴുന്ന പെണ്‍വാണിഭ സംഘങ്ങള്‍ അടങ്ങിയ അനാശാസ്യ കേന്ദ്രങ്ങളാണ് ഈ മസാജ് പാര്‍ലറുകള്‍. ഇത്തരം കേന്ദ്രങ്ങളിലേക്ക് ആള്‍ക്കാരെ എത്തിക്കുകയാണ് ഇത്തരം കാര്‍ഡുകളുടെ ലക്ഷ്യം. ലൈസന്‍സുള്ള മസാജ് പാര്‍ലറുകള്‍ക്കും നടപടി ബാധകമാക്കാന്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 500 ദിര്‍ഹമുള്ള പിഴ 10,000 ആക്കി ഉയര്‍ത്താനാണ് ശുപാര്‍ശ. ഇത്തരം കാര്‍ഡുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന പല പാര്‍ലറുകളും തട്ടിപ്പാണെന്നും അനധികൃതമായി വ്യക്തികള്‍ പെണ്‍വാണിഭ ഇടപാടുകള്‍ക്ക് വേണ്ടി നടത്തുന്നതാണെന്നും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.