കുടുംബക്കോടതികളില്‍ വിവാഹമോചനം തേടുന്ന യുവതികളെ ലക്ഷ്യം വച്ച് പെണ്‍വാണിഭ സംഘങ്ങള്‍.രഹസ്യ നിരീക്ഷണം

കൊച്ചി: കേരളത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ ശക്തമാണെന്നത് പുതിയ അറിവൊന്നും അല്ല. ഒരിക്കല്‍ പിടിയിലായവര്‍ പോലും പുറത്തിറങ്ങിയാല്‍ വീണ്ടും ഇതേ പരിപാടിയായി രംഗത്തിറങ്ങുന്നത് പതിവാണ്.എന്നാല്‍ അല്‍പം ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് മലയാള മനോരമ പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലെ കുടുംബ കോടതി പരിസരങ്ങളില്‍ പെണ്‍വാണിഭ സംഘങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് വാര്‍ത്ത.

എറണാകുളത്തെ കുടുംബ കോടതി പരിസരത്ത് നിന്നാണ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത് എന്ന് വാര്‍ത്തയില്‍ പറയുന്നു. കോടതി പരിസരത്ത് വച്ച് ഒരു യുവതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ പോലീസ് കേസ് എടുത്തിട്ടില്ല.വിവാഹ ബന്ധം തകര്‍ന്ന് കുടുംബ കോടതിയെ സമീപിക്കുന്ന സ്ത്രീകളെ ലക്ഷ്യം വച്ചാണ് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഗ്ദാനങ്ങള്‍ നല്‍കി സ്വാധീനിക്കുകയാണ് ഇവരുടെ രീതി.കൊച്ചിയില്‍ മാത്രമല്ല ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ മറ്റ് പല കുടുംബ കോടതി പരിസരങ്ങളിലും ഇത്തരം റാക്കറ്റുകള്‍ സജീവമാണെന്ന് സൂചനകളുണ്ട്. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്തെ മുഴുവന്‍ കുടുംബ കോടതി പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയത് എന്നാണ് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നത്.prostitution-sex-racket-spa

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം പോലീസ് നടത്തിയ പരിശോധനകളില്‍ പിടിയിലായ വലിയൊരു വിഭാഗവും കുടുംബ കോടതി കേസുകളുമായി ബന്ധമുള്ളവര്‍ ആയിരുന്നു എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. പിടിയിലായവരില്‍ ഇരുപതിലധികം യുവതികള്‍ ഇത്തരത്തിലുള്ളതായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.പല രീതിയില്‍ ആണ് പെണ്‍വാണിഭ സംഘം ആളുകളെ വലയിലാക്കുന്നത്. നിയമ സഹായം നല്‍കാം എന്ന് വാദ്ഗാനം ചെയ്ത് ചതിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൃശൂരില്‍ പിടിക്കപ്പെട്ട രണ്ട് യുവതികള്‍ ഇക്കാര്യം പോലീസിനോട് വ്യക്തമാക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.sex-racket5കുടുംബ കോടതി പോലുള്ള സ്ഥലങ്ങളില്‍ പ്രായമുള്ള ആളുകളെയാണ് പെണ്‍വാണിഭ സംഘങ്ങള്‍ നിയോഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പെട്ടെന്ന് ആളുകളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ വേണ്ടിയാണത്രെ ഇങ്ങനെ ചെയ്യുന്നത്. പരിയപ്പെട്ട് കഴിഞ്ഞാല്‍ സഹായ വാഗ്ദാനവും മറ്റുമായി അടുപ്പം സ്ഥാപിക്കും.

കുടുംബ കോടതിയില്‍ കേസുണ്ട് എന്ന രീതിയില്‍ തന്നെ ആയിരിക്കും ഇവരും യുവതികളെ ബന്ധപ്പെടുക. പരിചയം ഫോണ്‍ നമ്പര്‍ കൈമാറുന്നതിലേക്കും പിന്നീട് പ്രലോഭനങ്ങളിലേക്കും നീളും. ഇത്തരത്തില്‍ പലരും കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് പോലീസ് കരുതുന്നത്. പെണ്‍വാണിഭ സംഘങ്ങള്‍ കേരളത്തില്‍ പല രീതികളില്‍ ആണ് പെണ്‍വാണിഭ സംഘങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ടെങ്കിലും, അതെല്ലാം മറികടന്നുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

Top