ദുബായ് കേന്ദ്രീകരിച്ചുള്ള സെക്‌സ് റാക്കറ്റ് കൊച്ചിയിലൂടെ കടത്തിയത് 120 ലേറെ പെൺകുട്ടികളെ: സംഘത്തിൽ എയ്‌സ്ഡ് രോഗികളും

ക്രൈം ഡെസ്‌ക്

കൊച്ചി: ദുബായിയും ഗൾഫും കേന്ദ്രീകരിച്ചുള്ള മലയാളികൾ അടങ്ങിയ സെക്‌സ് റാക്കറ്റ് കഴിഞ്ഞ ആറു മാസത്തിനിടെ കൊച്ചി വിമാനത്താവളത്തിൽ നിന്നു കടത്തിയത് നൂറിലേറെ പെൺകുട്ടികളെ എന്നു റിപ്പോർട്ട്.് സംഘത്തിൽ എയ്ഡ് രോഗികളായ സ്ത്രീകളുമുണ്ടെന്നു റിപ്പോർട്ടുകൾ കേന്ദ്ര രഹസ്യാന്വഷണ ബ്യൂറോയ്ക്കു ലഭിച്ചു. ഇതേ തുടർന്നു ഇന്റർപോളുമായി ചേർന്ന് കേരളത്തിൽ നിന്നു കടത്തിയ സ്ത്രീകളെ കണ്ടെത്താനുള്ള അന്വേഷണം വ്യാപകമാക്കാൻ ഐബി തീരുമാനമെടുത്തിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം സ്വദേശികളായ പത്തു മലയാളികൾ അടങ്ങിയ സംഘമാണ് ദുബായി അടക്കമുള്ള രാജ്യങ്ങളിൽ സെക്‌സ് റാക്കറ്റ് നടത്തുന്നതെന്നാണ് ഐബിക്കു രഹസ്യ വിവരം ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നു വിദേശത്തേയ്ക്കു പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിനു പ്രത്യേക സംഘം തന്നെ ഇവർക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രണയം നടിച്ച് അടുത്തു കൂടുന്ന സംഘം പെൺകുട്ടികൾക്കു സമ്മാനങ്ങൾ നൽകി ഒപ്പം കൂട്ടും. വിവാഹ വാഗ്ദാനവും ജോലിയും വാഗ്ദാനം ചെയ്താണ് സംഘം പെൺകുട്ടികളെ വിദേശത്തേയ്ക്കു കടത്താൻ പദ്ധതി തയ്യാറാക്കുന്നത്.
പാവപ്പെട്ട വീടുകളിലെ പെൺകുട്ടികളാണ് സംഘത്തിന്റെ കെണിയിൽ വീണിരിക്കുന്നതിൽ ഏറെയും. രണ്ടു ലക്ഷം രൂപ വരെ പെൺകുട്ടികളുടെ കുടുംബത്തിനു നൽകിയ ശേഷമാണ് സംഘം പെൺകുട്ടികളെ വിദേശത്തേയ്ക്കു കടത്തുന്നത്. അടുത്തിടെ വിദേശത്തെ സെക്‌സ് റാക്കറ്റ് ശൃംഖലയിൽ നിന്നു രക്ഷപെട്ടെത്തിയ പെൺകുട്ടിയുടെയും വീട്ടമ്മയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഐബി നടത്തിയ അന്വേഷണമാണ് വൻ ശൃംഖലയുടെ വിവരങ്ങൾ പുറത്തു കൊണ്ടു വന്നിരിക്കുന്ന്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top