താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് ഒരുക്കിയ അമ്മ മഴവില്ലില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയത് മോഹന്‍ലാലിന്റെ ഡാന്‍സിനും കോമഡി സ്കിറ്റുകള്ക്കുമായിരുന്നു. അലാവുദ്ദീനായാണ് ദുല്‍ഖര്‍ സല്മാന് സ്കിറ്റിലെത്തിയത്. ദുല്‍ഖറിനെ കണ്ട ധര്മജന് ‘മമ്മൂക്ക എവിടെ’ എന്ന് ചോദിച്ചു. ഏത് മമ്മൂക്ക, ആരുടെ മമ്മൂക്കയെന്ന് ദുല്‍ഖര്‍ രസകരമായി മറുചോദ്യമെറിഞ്ഞു.
ചെക്കന് പച്ചപിടിച്ച് വന്നപ്പോള്‍ സ്വന്തം ബാപ്പയെ മറന്നെന്ന് പാഷാണം ഷാജി പ്രേക്ഷകരോടായി പറഞ്ഞു. നിറഞ്ഞ കൈയടിയായിരുന്നു ഓരോ ഡയലോഗിനും ലഭിച്ചത്. ഷാജി പാപ്പനും പുലിമുരുകനും വാറുണ്ണിയും എല്ലാം സ്കിറ്റിലൂടെ വന്നുപോയി. പിന്നെ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും നേതൃത്വത്തില്‍ ചിരിപൂരവും ഉണ്ടായിരുന്നു.
മമ്മൂട്ടി, മോഹന്‍ലാലിന്റെ ജിന്നിനോട് ആവശ്യപ്പെട്ടത്, തന്നെ നൃത്തം പഠിപ്പിച്ചുതരണമെന്നായിരുന്നു. അതൊഴിച്ച് എന്തും സാധിച്ചുതരാമെന്ന് മോഹന്‍ലാലിന്റെ മറുപടി. ഒടുവില്‍ മമ്മൂട്ടിയെ സഹതാരങ്ങളെല്ലാം ചേര്‍ന്ന് നൃത്തം പഠിപ്പിച്ചതോടെ കാണികളും ആവേശത്തിലായി.