വിനായകനേയും മണികണ്ഠനേയും അഭിനന്ദിച്ച് ദുല്‍ഖര്‍; കമ്മട്ടിപ്പാടത്തെ യഥാര്‍ത്ഥ നായകര്‍ ഇവരാണ്

ഓണ്‍ലൈന്‍ സിനിമാ ഗ്രൂപ്പായ സിനിമാ പാരഡൈസോ നല്‍കിയ സിനിമാ അവാര്‍ഡില്‍ മികച്ച അഭിനയത്തിനുള്ള അവാര്‍ഡിനര്‍ഹരായ വിനായകനേയും മണികണ്ഠനേയും അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍.

കമ്മട്ടിപ്പാടത്തിലെ മികച്ച പ്രകടത്തിന് വിനായകന്‍ ചേട്ടനും മണികണ്ഠന്‍ ചേട്ടനും സ്നേഹവും അഭിനന്ദനങ്ങളും ലഭിക്കുമ്പോള്‍ അതിയായ സന്തോഷത്താല്‍ എന്റെ ഹൃദയം നിറയുകയാണ്. ആ സനിമയില്‍ ഭാഗമാവാനും പഠിക്കാനും കഴിഞ്ഞതിനാല്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. ഞാന്‍ നേരത്തെ പറഞ്ഞത് തന്നെ ഇപ്പോഴും പറയുന്നു കമ്മട്ടിപ്പാടത്തെ യഥാര്‍ത്ഥ നായകര്‍ ഇവര്‍ തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഡിയന്‍സ് പോളിലൂടെയും ജൂറി വിധിനിര്‍ണയത്തിലൂടെയും പ്രഖ്യാപിച്ച പുരസ്‌കാരങ്ങളാണ് സിപിസി സിനിമ അവാര്‍ഡ് 2017 എന്ന പേരില്‍ കൊച്ചിന്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്. കമ്മട്ടിപ്പാടത്തെ ഗംഗയുടെ ഹൃദയവേദനയും വിങ്ങലും ആത്മനൊമ്പരവുമെല്ലാം ഉജ്വലമായി പകര്‍ത്തിയ വിനായകന്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ സദസ്സ് മുഴുവന്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. വൈകാരികമായാണ് പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് അവാര്‍ഡ് ജേതാക്കളിലേറെയും കൃതജ്ഞത അറിയിച്ചത്.സിനിമാ പാരഡീസോ ക്ലബ്ബ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് ജയസൂര്യ സമ്മാനിച്ചു.

1994ല്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ മുഹൂര്‍ത്തമാണ് ഈ അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ മനസിലെന്ന് വിനായകന്‍. ഇവിടെയെത്താന്‍ ഇത്ര നാളുകളെടുത്തു. അടുത്തിടെ പ്രഖ്യാപിച്ച ചാനല്‍-പ്രസിദ്ധീകരണ അവാര്‍ഡുകളില്‍ വിനായകന് പ്രാധാന്യം ലഭിച്ചിരുന്നില്ല. ഇത് സോഷ്യല്‍ മീഡിയയിലും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഏറ്റവും സത്യസന്ധമായ പുരസ്‌കാരം എന്നാണ് വിനായകന് പുരസ്‌കാരം സമ്മാനിച്ച് നടന്‍ ജയസൂര്യ സിനിമാ പാരഡീസോ പുരസ്‌കാരത്തെ വിശേഷിപ്പിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം സായ് പല്ലവി, രജിഷാ വിജയന്‍ എന്നിവര്‍ പങ്കിട്ടു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മഹേഷിന്റെ പ്രതികാരത്തിന് വേണ്ടി ആഷിക് അബു സ്വീകരിച്ചു. മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ച ഏറ്റവും മൂല്യമുള്ള പുരസ്‌കാരമെന്നാണ് ആഷിക് അബുവും ദിലീഷ് പോത്തനും അവാര്‍ഡിനെ വിശേഷിപ്പിച്ചത്.

Top