കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ

തിരുവനന്തപുരം:കേട്ടാൽ അറക്കുന്ന തെറിയുടെ എം എൽ എ സതീശന്റെ സൈബർ അറ്റാക്ക് .ഫെയ്‌സ് ബുക്കിലൂടെ പൊതുസമൂഹം മൂക്കത്ത് വിരൽ വെക്കുന്ന തരത്തിൽ തെറി പറയുന്ന സ്‌ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത് . ഫേസ്ബുക്കിലൂടെ തെറിയഭിഷേകം നടത്തിയെന്ന ആരോപണത്തിൽ വി.ഡി.സതീശൻ എം.എൽ.എ.യുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ. വി.ഡി. സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.ഒരു ഉത്തരാവാദപ്പെട്ട എം എൽ എ ഇത്രയും നികൃഷ്ടമായ തെറി പറയുമെന്ന് പൊതുസമൂഹം ചോദിക്കുന്നു.

തന്റെ വെരിഫൈഡ് പേജിലൂടെയാണ് കേട്ടാലറയ്ക്കുന്ന പച്ചത്തെറി സതീശൻ വിളിച്ചത്. കഴിഞ്ഞ ദിവസം വാളയാറിലെ കോൺഗ്രസ്സ് സമര നാടകത്തെ ന്യായീകരിച്ചു പോസ്റ്റ് ചെയ്ത വീഡിയോയുടെ ചുവട്ടിലായിരുന്നു തന്റെ മണ്ഡലത്തിലെ ഒരു പൊതുപ്രവർത്തകന്റെ അമ്മയെപ്പോലും ചേർത്ത് അസഭ്യം പറഞ്ഞത്. വി.ഡി. സതീശന്റെ പുനർജ്ജനി പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച വിമർശനത്തിനോടായിരുന്നു പുളിച്ച തെറിയഭിഷേകം. ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകനിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അധമ പ്രവൃത്തിയാണ് സതീശനിൽ നിന്നും ഉണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ALSO READ:വി.ഡി.സതീശനെ അയര്‍ലണ്ടില്‍ എത്തിച്ചത് കൊലക്കേസ് പ്രതിയുമായി കച്ചവട ബന്ധമുള്ളയാൾ? സതീശന്റെ യാത്ര ചിലവ് മുടക്കിയത് റിയല്‍ എസ്റ്റേറ്റ്-നേഴ്സിങ് ഏജന്റമാര്‍; ക്രിമിനല്‍ കേസില്‍ പ്രതിയുടെ ആധിധേയത്വം സ്വീകരിച്ച് ആദർശവാനായ കോണ്‍ഗ്രസ് നേതാവ്

കെ.പി.സി.സി.യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. എം.എൽ.എ. എന്ന നിലയിലും കോൺഗ്രസ്സിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം കൈകാര്യം ചെയ്യുന്ന ആൾ എന്ന നിലയിലും സമൂഹത്തിനു മാതൃകയാകേണ്ടയാളാണ് സതീശൻ. എന്നാൽ കേരളത്തിന്റെ ഉയർന്ന സാംസ്‌കാരിക പൈതൃകത്തിനു ചേരാത്ത നിന്ദ്യ പ്രവൃത്തിയാണ് വി.ഡി. സതീശൻ നടത്തിയത്. ഒരു നിമിഷം പോലും വൈകാതെ മാപ്പ് പറയാൻ തയാറാകണം.

ALSO READ: വി.ഡി സതീശന്റെ അയര്‍ലണ്ട് സന്ദര്‍ശനം കള്ളപ്പണം വെളുപ്പിക്കാനോ? ബിസിനസ് ഡീല്‍ നടത്താനോ? സഹവസിച്ചത് ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്കൊപ്പം

കോൺഗ്രസ്സിന്റെ സൈബർ പ്രവർത്തനങ്ങളുടെ തലവനും സതീശനാണ്. തലവൻ തന്നെ തെറിവിളിച്ചു സൈബർ അണികൾക്ക് മാതൃകയാവുകയാണ്. കേരളത്തിന് തന്നെ അപമാനമായി മാറിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ പ്രതികരിക്കണമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Top