വിദേശത്ത് ഫണ്ട് പിരിച്ചത് നിയമം ലംഘിച്ച്; പുനര്‍ജനി തട്ടിപ്പില്‍ വി.ഡി സതീശനെതിരെ കൂടുതല്‍ തെളിവുകള്‍; വിജിലന്‍സ് സംഘം പറവൂരിലേക്ക്; അന്വേഷണം ഊര്‍ജിതം

കൊച്ചി: പുനര്‍ജനി തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ വിജിലന്‍സ് സംഘം പറവൂരിലെത്തും. കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫണ്ട് വെട്ടിപ്പിലെ ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്.

പുനര്‍ജനിയുടെ ഭാഗമായി വിദേശത്ത് ഫണ്ട് പിരിച്ചത് നിയമം ലംഘിച്ചാണെന്ന് വ്യക്തമായി. ക്രമക്കേടില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്നാണ് വിവരം.പുനര്‍ജനി കേസില്‍ വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിദേശത്തുപോയി പണപ്പിരിവിന് അനുമതി നല്‍കിയിട്ടില്ലെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് മന്ത്രാലയം ഈ മറുപടി നല്‍കിയത്. ഏതെങ്കിലും വിദേശ രാജ്യത്തുനിന്ന് ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് 2017-2020 കാലത്ത് അനുമതി നല്‍കിയിട്ടുണ്ടോ എന്നായിരുന്നു കാതികുടം ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജയ്സന്‍ പാനിക്കുളങ്ങരയുടെ ചോദ്യം. ഇല്ല എന്നാണ് മന്ത്രാലയം ഇതിന് മറുപടി നല്‍കിയത്.

പരാതിക്കാരായ ജെയ്സല്‍, പി രാജു എന്നിവരില്‍ നിന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പിന് വേദിയായ പറവൂരില്‍ വിജിലന്‍സ് സംഘം എത്തുന്നത്.

Top