ബസില്‍ യുവനടിക്കരികിലിരുന്ന് സ്വയംഭോഗം നടത്തിയ പ്രതിയെ സ്വീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും.തളരരുത്, ഞങ്ങളെല്ലാം ഒപ്പമുണ്ട് എന്ന സന്ദേശം കൊടുത്ത യൂത്ത് നേതാവ് പ്രതിപക്ഷനേതാവിനൊപ്പമുള്ള ഫോട്ടോയും പുറത്ത് !

കൊച്ചി:ബസില്‍ യുവനടിക്കരികിലിരുന്ന് സ്വയംഭോഗം നടത്തിയ പ്രതിയെ സ്വീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും.പ്രിയപ്പെട്ട സവാദിന് ഒപ്പം… കൂടെയുണ്ട്..ഹണി ട്രാപ്പിൽ കുടുങ്ങി ജയിലിൽ പോയ പൊതു പ്രവർത്തകൻ പ്രിയപ്പെട്ട നമ്മുടെ സവാദ് ജയിൽ മോചിതനായി’എന്ന പോസ്റ്റും യൂത്ത് നേതാവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സൈബര്‍ പോരാളി ഗ്രൂപ്പിന്റെ അഡ്മിനുമായ ശ്രീദേവ് സോമന്റെ നേതൃത്വത്തിലാണ് കോഴിക്കോട് കായക്കൊടി കാവില്‍ സവാദിന് ജയിലിന് മുന്നില്‍ സ്വീകരണം നല്‍കിയത്. ഈ ശ്രീദേവി സോമൻ പ്രതിപക്ഷ നേതാവിനൊപ്പമുള്ള ഫോട്ടോയും സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട് .പരസ്യമായി സ്ത്രീ വിരുദ്ധത പ്രചാരണത്തിന് ഇറങ്ങിയതിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രതിരോധത്തിൽ ആയിരിക്കുകയാണ് .ശ്രീദേവി സോമന്റെ ഫെയ്‌സ്ബുക്കിൽ പിന്തുണയ്ക്ക് എതിരെ അതി ശക്തമായ പ്രതിഷേധം ആണ് ഉയരുന്നത് .

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും സവാദിനെ സ്വീകരിക്കാന്‍ ആലുവ സബ് ജയിലിനു പുറത്ത് എത്തിയിരുന്നു. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ‘തളരരുത്, ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നല്‍കിയത്. തുടര്‍ന്ന് സവാദ് വാഹനത്തില്‍ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിയായ സവാദിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍ പേജും ഇന്ന് ആരംഭിച്ചിട്ടുണ്ട്. ‘ഓള്‍ കേരള സവാദ് ഫാന്‍സ് ക്ലബ്’ എന്ന പേരിലാണ് പേജ് ആരംഭിച്ചിരിക്കുന്നത്. ഇക്കായോടൊപ്പം എന്ന കവര്‍ ഫോട്ടോ നല്‍കിയിരിക്കുന്ന പേജില്‍ പ്രതിയായ സവാദിനെ ന്യായീകരിക്കുന്ന പോസ്റ്റുകളാണധികവും.

ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, കാത്തിരിക്കുന്നു കേരളം പൂമുത്തിനെ.. സത്യം പുറത്തു വന്നാല്‍ ഇത് ഒരു സിനിമ ആക്കി ചിത്രീകരിക്കണം.. സത്യം എല്ലാരും അറിയണം!. കൂടെ കാണും അത് ഇനി ആരൊക്കെ എതിര്‍ത്താലും. കേരളം ലജ്ജിക്കണം ഈ പൂമുത്തിനെ ആണല്ലോ ഇങ്ങനെ ഒരു വേശ്യുയുടെ വാക്കില്‍ കരി വാരി തേച്ചതെന്നു ഓര്‍ത്തുകൊള്ളൂ.. തുടങ്ങി പരാതിക്കാരിയെ വ്യക്തപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളാണ് പേജില്‍ അധികവും. ഇത്തരം വെളിപ്പിക്കലിനെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട്. രൂക്ഷപ്രതികരണമാണ് പേജിലെ പോസ്റ്റുകളുടെ താഴെയുള്ളത്.

മെയ് 17ന് അങ്കമാലിയില്‍ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് സവാദില്‍ നിന്നും ദുരനുഭവമുണ്ടായത്.ദേശീയപാതയില്‍ അത്താണിയിലാണ് സംഭവമുണ്ടായത്. സിനിമാപ്രവര്‍ത്തകയായ തൃശ്ശൂര്‍ സ്വദേശിനി ഷൂട്ടിങ്ങിനായി കെ.എസ്.ആര്‍.ടി.സി. ബസില്‍ എറണാകുളത്തേക്ക് പോവുകയായിരുന്നു. അങ്കമാലിയില്‍ നിന്നാണ് സവാദ് ഈ ബസില്‍ കയറിയത്. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ പരാതിക്കാരിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് സവാദ് ഇരുന്നത്. ബസ് അങ്കമാലിയില്‍നിന്ന് പുറപ്പെട്ടതോടെ യുവാവ് മോശമായി പെരുമാറാന്‍ തുടങ്ങി. കൈ കൊണ്ട് യുവതിയെ ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇതോടെ യുവതി സീറ്റില്‍നിന്ന് ചാടി എഴുന്നേറ്റു. പെട്ടെന്ന് അത്താണി സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോള്‍ സവാദ് പുറത്തേക്ക് ഇറങ്ങിയോടി.

കണ്ടക്ടര്‍ യുവാവിനെ പടിച്ചു നിരത്താന്‍ ശ്രമിക്കുന്നതും കണ്ടക്ടറിനെ തള്ളിമാറ്റി റോഡിലൂടെ ഓടുന്നതും യുവതി പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമായിരുന്നു. പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ തോന്നിയതില്‍ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം ന​ഗ്നതാ പ്രദർശനക്കേസിൽ സാവേദിനെ ഉണർത്തി ട്രാപ്പിലാക്കിയത് യുവതിയെന്ന് മെൻസ് അസോസിയേഷൻആരോപിച്ചു !പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്ന് സവാദിന് സ്വീകരണം നൽകിയതിനെതിരെ പരാതിക്കാരിയും. കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ന​ഗ്നതാ പ്ര​ദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നന്ദിത രംഗത്ത്. പ്രതിക്ക് സ്വീകരണം നൽകിയ നടപടി ലജ്ജിപ്പിക്കുന്നതെന്ന് യുവതി പറഞ്ഞു. എന്തിനായിരുന്നു സ്വീകരണം. നഗ്നതാ പ്രദർശനം നടത്തിയതിനോ? സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്നും പരാതിക്കാരി ആരോപിച്ചു.

പ്രതിക്ക് സ്വീകരണം നൽകിയതിൽ ലജ്ജ തോന്നുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ്. സമൂഹമാധ്യമത്തിൽ വലിയ വേട്ടയാടലാണ് നടക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് (27) ശനിയാഴ്ചയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയത്. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു സ്വീകരണം നൽകിയത്.

ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിരുന്നു. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്. തുടർന്ന് സവാദ് വാഹനത്തിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും അവർ പറഞ്ഞു. സവാദിനെതിരെ നിയമ പോരാട്ടം തുടരും. ബസിൽ അടുത്തുണ്ടായിരുന്ന പെൺകുട്ടി പേടിച്ച് പിൻമാറുകയായിരുന്നു. പരാതിപ്പെട്ടാൽ അവളുടെ തൊഴിലിനെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യും. എന്നാൽ കെഎസ്ആർടിസി ബസിൽ സിബ്ബഴിച്ചാൽ സ്വീകരണം നൽകുമെന്നും പെൺകുട്ടി ആരോപിച്ചു.

കേസിൽ അറസ്റ്റിലായിരുന്ന സവാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സവാദിനെ മാലയിട്ടാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരിച്ചത്. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇന്ന് എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.

Top