കൊച്ചി ; നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുമ്പോൾ വിഡി സതീശനെതിരെ ലത്തീൻ സഭയുടെ പ്രതിഷേധവും ശക്തമാകുന്നു .കേരളത്തിൽ തുടർഭരണം ഉണ്ടാകുമെന്ന സർവേകൾ പുറത്ത് വരുമ്പോൾ 25 വർഷമായി പറവൂരിൽ വിജയിക്കുന്ന വിഡി സതീശനെതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്താൻ ടൈസൺ മാസ്റ്റര്‍ക്ക് കഴിഞ്ഞിട്ടുണ്ട് . ലത്തീൻ സഭ സമൂഹത്തെ വെല്ലുവിളികൂടി ഉയർന്നപ്പോൾ സതീശൻ പറവൂരിൽ തോൽക്കുമെന്നാണ് സൂചന .
അതിനിടെ സഭക്ക് എതിരെ നീങ്ങിയ സതീശന് എതിരെ മാധ്യമ പ്രവർത്തകൻ മാർട്ടിൻ മേനാച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ് .
മാർട്ടിൻ മേനാച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
പ്രിയ വി ഡി സതീശൻ,
താങ്കൾക്ക് ഓർമ്മയുണ്ടാകും
വർഷങ്ങൾക്ക് മുൻപ് ഇതുപോലെ ഒരു തിരഞ്ഞെടുപ്പ് വേളയിൽ ഇടുക്കി ബിഷപ് മാർ ആനികുഴികാട്ടിൽ പിതാവിനെ അരമനയിൽ എത്തി സന്ദർശിച്ച താങ്കളോട് പി ടി തോമസിന്റെ കാർഷിക വിരുദ്ധ നിലപാടുകളോടും, കസ്തൂരി രംഗൻ വിഷയത്തിൽ ഇടുക്കി ജനതക്ക് ഉള്ള ആശങ്കകൾ രേഖപെടുത്തുകയും, പി ടി യുടെ പല നിലപാടുകളും ഇടുക്കി ജനതയുടെ നിലനിൽപ്പിനെ ബാധിക്കുന്നതാണ് എന്ന് ഇടുക്കി മെത്രാൻ പറഞ്ഞപ്പോൾ അന്നും വി ഡി സതീശൻ മാർ ആനികുഴികാട്ടിലിനെ പരസ്യമായി അപമാനിച്ചു. കർഷകർക്ക് ഒപ്പം നിന്ന് നിലപാട് എടുത്ത ആനിക്കുഴികാട്ടിൽ പിതാവിനെതിരെ പന്നി പടക്കം എറിഞ്ഞ കോൺഗ്രസുകാർക്കും, പിതാവിനെ ഒരു കോൺഗ്രസ് പൊതുയോഗത്തിൽ വച്ച് പരസ്യമായി അപമാനിച്ച വി ഡി സതീശനും, പി ടി തോമസിനും ചുട്ട മറുപടിയാണ് ഇടുക്കി ജനത കൊടുത്തത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കൊച്ചി ബിഷപ്പ് അഭിവന്ധ്യ ആന്റണി കാട്ടിൽപറമ്പിൽ പിതാവിനെ സന്ദർശിച്ച് സഭയുടെ പിന്തുണ തേടിയ വി ഡി സതീശനോട് മുനമ്പം വിഷയത്തിൽ വി ഡി സതീശൻ, ഹൈബി ഈഡൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ സഭയെയും, മുനമ്പത്ത് കുടിയിറക്ക് പ്രതിസന്ധി നേരിടുന്നവരെയും പിന്നിൽ നിന്ന് കുത്തിയ നിലപാടിൽ സഭയുടെ ശക്തമായ പ്രതിഷേധം അദ്ദേഹം അറിയിക്കുക മാത്രമല്ല, ചെല്ലാനത്ത് കടൽ അക്രമണവും, ഇത് മൂലം പതിറ്റാണ്ടുകളായി മത്സ്യ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളിൽ കോൺഗ്രസോ, സ്ഥലം എം പിയായ ഹൈബിയോ ഒരു ഇടപെടലും നടത്തിയിട്ടില്ല എന്നും അറിയിച്ചപ്പോൾ താങ്കൾ ബിഷപ്പിനോട് പ്രകോപിതനായതിൽ ഒരു അതിശയവും എനിക്ക് ഇല്ല. കാരണം ഇടുക്കി രൂപത മെത്രാനോട് കാണിച്ചതിന്റെ തനിയാവർത്തനമാണ് കൊച്ചി രൂപത മെത്രാനോട് സതീശൻ നടത്തിയത്.
ലത്തിൻ സഭയുടെ മക്കൾക്ക് ഓരോ ഘട്ടത്തിലും ഓരോ ഓരോ പ്രതിസന്ധികളും ഉണ്ടായപ്പോഴും അവരുടെ ആവശ്യങ്ങൾക്കും, ആശങ്കകൾക്കും ഒപ്പം നിന്നത് സഭയാണ്. മുനമ്പത്ത് സഭ ഒറ്റ കെട്ടായി നിന്നില്ലായിരുന്നുവെങ്കിൽ ആ പാവങ്ങളുടെ കിടപ്പാടം മുഴുവൻ നഷ്ടപ്പെടുമായിരുന്നു. വി ഡി സതീശൻ മുസ്ലിങ്ങൾക്ക് വേണ്ടി നാടകം കളിച്ചു എന്നതാണ് സത്യം. മുനമ്പത്ത് ലീഗുമായി ചേർന്ന് സഭയെ ചതിക്കാൻ ആണ് നിങ്ങൾ നോക്കിയത്. അത് മനസിലാക്കിയ വരാപ്പുഴ, കോട്ടപ്പുറം രൂപത നേതൃത്വം എല്ലാം മറന്ന് മുനമ്പത്തിന് വേണ്ടി ഇറങ്ങിയില്ലായിരുന്നുവെങ്കിൽ മുനമ്പം മുഴുവൻ വഖഫിന്റെ കൈകളിൽ എത്തിയേനെ.
കൂടാതെ ചെല്ലാനത്ത് കടൽ ഷോഭത്തിൽ വീടും മറ്റും നഷ്ടപെട്ടവർക്ക് വി ഡി സതീശനും, ഹൈബിയും എന്ത് ചെയ്തു? കൊച്ചിക്ക് വേണ്ടി, പാവപെട്ട മത്സ്യ തൊഴിലാളികൾക്ക് വേണ്ടി സതീശനും കൂട്ടരും എന്ത് ചെയ്തു? തൊപ്പുംപടി ബി ഒ ടി ജങ്ഷനിൽ നടത്തിയ കൊച്ചി രൂപതയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ കോൺഗ്രസ് നേതൃത്വം ആർക്ക് വേണ്ടി നിലനിന്നു? അവിടെയും കൊച്ചി രൂപതയെ ഒറ്റി കൊടുക്കുന്ന നിലപാട് ആണ് സതീശനും കൂട്ടരും എടുത്തത്. ലത്തിൻ സഭയുടെ അധികാരികൾ എന്നും സഭയുടെ മക്കൾക്ക് ഒപ്പം ആണ്. അത് വോട്ട് ബാങ്ക് തന്നെ ആണ്. സഭക്ക് സഭയുടെ മക്കൾ തന്നെ ആണ് വലുത്. സഭയിലെ മക്കൾക്ക് ഒരു പ്രതിസന്ധി ഉണ്ടായാൽ സഭാ എല്ലാം മറന്ന് ഒപ്പം നിൽക്കുമെന്നും, സഭയുടെ മക്കൾ വോട്ട് ബാങ്ക് എന്ന് ബിഷപ്പ് പറഞ്ഞപ്പോൾ വി ഡി സതീശൻ എന്തിനാണ് പ്രകോപിതനായി അരമനയിൽ നിന്ന് ഇറങ്ങി പോയത്.
വി ഡി സതീശ ക്രൈസ്തവ വേദികളിൽ പോയി ബൈബളിലെ നാല് ഉദ്ധരിണികൾ വച്ച് കാച്ചി കൈയടി മേടിച്ച് അത് വോട്ട് ആക്കാമെന്ന് താങ്കൾ കരുതരുത്. താങ്കൾ ചതിയൻ ആണ്. ലത്തിൻ സഭയെ നിങ്ങൾ ചതിച്ചു. അന്ന് നിങ്ങൾ ഇടുക്കി മെത്രാനെ അപമാനിച്ചു. ഇന്ന് കൊച്ചി മെത്രാനെ അപമാനിച്ചു.
സതീശ വോട്ട് കൈയിൽ വയ്ക്കാനുള്ളത് ആണ്. ലത്തിൻ സഭയെയും, വിശ്വാസികളെയും പിന്നിൽ നിന്ന് ചതിച്ചവരെ വിശ്വാസികൾ തിരിച്ചറിഞ്ഞ് വോട്ട് കുത്തും.
കൊച്ചിയുടെ ജനകിയ ബിഷപ്പ് മാർ കാട്ടിപറമ്പിൽ പിതാവിനോട് വോട്ട് ബാങ്ക് ഉണ്ടെകിൽ കൈയിൽ വച്ചാൽ മതി എന്ന് നിങ്ങൾ പറഞ്ഞുവെങ്കിൽ അത് കൈയിൽ വച്ച് വേണ്ടരീതിയിൽ വിനിയോഗിക്കാൻ ആണ് ലത്തിൻ സഭയുടെ തീരുമാനം.
സതീശ നിങ്ങൾ അപമാനിച്ചത് കൊച്ചി രൂപതയെ അല്ല ലത്തിൻ സഭയെ ഒന്നടങ്കം ആണ്. ഇനി മുനമ്പവും ചെല്ലാനവും, മത്സ്യ തൊഴിലാളികളുടെ വേദനകളും, ആശങ്കകളും ഇനി ആവർത്തിച്ചു കൂടാ.
മാർട്ടിൻ മേനാച്ചേരി
കൊച്ചി
Cell: 9446985403











