സ്വര്‍വര്‍ഗ്ഗ ലൈംഗീക്കെതിരായ നിയമം റദ്ദാക്കണമെന്ന് ഡി വൈ എഫ് ഐ; സ്വകാര്യ മേഖലയിലും സംവരണം വേണം

കൊച്ചി: സ്വവര്‍ഗ്ഗ ലൈംഗികത കുറ്റമാക്കുന്ന നിയമ റദ്ദാക്കണമെന്ന് ഡി വൈ എഫ് ഐ.അഖിലേന്ത്യാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്ന വിപ്ലവരപമായ പ്രഖ്യാപനമുണ്ടായത്. സ്വവര്‍ഗ്ഗ ലൈംഗികതക്ക് കേസെടുക്കുന്ന ഐപിസി 377 -ാം വകുപ്പ് റദ്ദാക്കണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ വലിയ അവഗണനയാണ് നേരിടുന്നത്. 4.88 ലക്ഷം ഭിന്നലിംഗക്കാരേ ഇന്ത്യയിലുള്ളൂവെന്നാണ് കണക്ക്. ഇതില്‍ 56 ശതമാനം പേരും നിരക്ഷരരാണ്. 23 ശതമാനം പേര്‍ എസ്.സി.-എസ്.ടി. വിഭാഗത്തില്‍ പെടുന്നവരാണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വകാര്യ മേഖലയിലും സംവരണനിയമം നടപ്പാക്കാന്‍ ഭരണഘടനാ ഭേദഗതി ചെയ്യുക, കോളെജ് കാമ്പസുകളില്‍ പിന്നാക്ക വിഭാഗത്തിനെതിരേയുള്ള അക്രമം തടയാന്‍ പുതിയ നിയമം-രോഹിത് വെമുല ആക്ട്, നിര്‍മ്മിക്കുക, തൊഴില്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമുതല്‍ മുടക്ക് വര്‍ദ്ധിപ്പിക്കുക എന്നീ പ്രമേയങ്ങള്‍ അംഗീകരിച്ചു.

സംഘടനയ്ക്ക്, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ സ്ഥിര വളര്‍ച്ച ഉണ്ടാകാത്തതിന് സമ്മേളനത്തില്‍ നടന്ന ചര്‍ച്ച നേതാക്കളെ കുറ്റപ്പെടുത്തി. ഇത് സ്ഥിരീകരിച്ച പ്രസിഡന്റ്, സംഘടനാ നേതാക്കള്‍ക്ക് പല ചുമതലകള്‍ ഉള്ളതും മുഴുസമയ പ്രവര്‍ത്തകരായി ആളുകളെ കിട്ടാത്തതും ഉള്ളവര്‍ക്ക് വേണ്ടുന്ന പ്രതിഫലം കൊടുക്കാത്തതുമാണ് കാരണമെന്ന് വിശദീകരിച്ചു.

സ്വത്വ രാഷ്ട്രീയത്തിന്റെ പേരില്‍ ചെറു സംഘടനകള്‍ ഉണ്ടാകുന്നത് വിശാല താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത്തരം സംഘടനകള്‍ ഡിവൈഎഫ്ഐയുടെ ഉപ സംഘടനയായി അംഗീകരിക്കാന്‍ തയ്യാറാണെന്നും എം. ബി. രാജേഷ് വിശദീകരിച്ചു.

Top