തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിമിനെ തിരഞ്ഞെടുത്തു. എസ്.സതീഷിനെ പസിഡന്റായും എസ്.കെ.സജീഷിനെ ട്രഷററുമായിട്ട് തിരഞ്ഞെടുത്തു.നിലവിലെ ഭാരവാഹികളായ എം.സ്വരാജും എ.എന്‍.ഷംസീറും പി.ബിജുവും ഒഴിഞ്ഞതോടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ ചുമതലയിലുള്ള എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഫ്രാക്ഷനാണ് തീരുമാനമെടുത്തിരിക്കുന്നത്.
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷിനേയും സെക്രട്ടറിയായി എ എ റഹീമിനേയും കോഴിക്കോട് സമാപിച്ച 14– ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ് കെ സജീഷ് ആണ് ട്രഷറര്‍.90 അംഗ സംസ്‌ഥാനകമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
പി നിഖിൽ, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും മനു സി പുളിക്കൽ, കെ പ്രേംകുമാർ, കെ യു ജനീഷ് കുമാർ, എം വിജിൻ, ശ്രീഷ്‌മ അജയ്‌ഘോഷ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.സി ജെ സജിത്ത്, പി കെ മുബഷീർ, ഡോ. പ്രിൻസി കുര്യാക്കോസ്, രമേഷ് കൃഷ്ണൻ, സജേഷ് ശശി, എസ് ആർ അരുൺ ബാബു, കെ പി പ്രമോഷ്, കെ ഷാജർ, ജെ എസ് ഷിജുഖാൻ, വി വസീഫ്, ജെയ്‌ക് സി തോമസ്, എസ് കവിത എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങൾ
കോതമംഗലം കുത്തുകുഴി സ്വദേശിയായ എസ് സതീഷ് സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും യുവജനക്ഷേമ ബോർഡ് അംഗമാണ്. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്‌ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. വിരുത്തേലിമറ്റത്തിൽ ശശിധരൻ നായരുടേയും ലളിതയുടേയും മകനാണ്. ഭാര്യ :ആര്യ . രണ്ട് മക്കളുണ്ട്.
അഭിഭാഷകനായ എ എ റഹീം നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്. 2011ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്‌ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർത്ഥിയായിരുന്നു. വിദ്യാർഥി പ്രസ്‌ഥാനത്തിലുടെ പൊതുരംഗത്തെത്തി. കേരളാ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ എസ് കെ സജീഷ് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറിയറ്റ് അംഗമാണ്. സിപിഐ എം പേരാമ്പ്ര എരിയാ കമ്മിറ്റി അംഗമാണ്.പ്രായപരിധി കര്‍ശനമാക്കേണ്ടെന്ന് സിപിഎം സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശം നല്‍കിയതോടെയാണ് റഹീമടക്കമുള്ളവര്‍ നേതൃത്വത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്.