ഡിവൈ.എസ്.പി ബി.ഹരികുമാറിന്റെ മരണത്തെ ചുറ്റിപ്പറ്റിയും ദുരൂഹത നിറയുന്നു. ഉന്നതങ്ങളില്‍ പിടിയുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ഹരികുമാറെന്ന് നാട്ടുകാര്‍. അങ്ങനെയുള്ളൊരു വ്യക്തി ഇത്തരത്തില്‍ ഒരു ഒടുക്കത്തിന് മുതിരുമോ എന്ന സംശയമാണ് ഉയരുന്നത്. നിയമ അവബോധമുള്ള പൊലീസ് ഓഫീസര്‍ കൊലക്കേസില്‍ പ്രതിയായതിന്റെ പേരില്‍ ജീവനൊടുക്കുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
ദേവനന്ദനം എന്ന സ്വന്തം വീടിന് പുറകില്‍ പട്ടികൂടിനോടു ചേര്‍ന്നാണ് ഡിവൈ. എസ്.പി തൂങ്ങിമരിച്ച തേങ്ങാപ്പുര. കൃഷിപണിക്കുള്ള സാധനങ്ങളും തടിയും മറ്റും ഇവിടെയാണ്.മതിലിനോട് ചേര്‍ന്ന് ഹോളോബ്രിക്‌സില്‍ പണിത ചായ്പിന്റെ അലുമിനിയം മേല്‍ക്കൂരയുടെ ഇരുമ്പ് പൈപ്പിലാണ് തൂങ്ങിയത്.
ചുവപ്പും നീലയും ഇടകലര്‍ന്ന ടീ ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു വേഷം. തറയില്‍ കൂട്ടിയിട്ട തേങ്ങകളില്‍ ചവിട്ടിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. പച്ച കരയുള്ള മുണ്ടാണ് ആത്മഹത്യയ്ക്ക് ഉപയോഗിച്ചത്. വലത്തേ കാലിന്റെ വിരലുകള്‍ പൊട്ടി രക്തം വാര്‍ന്നൊഴുകി തളം കെട്ടി. ഇടത്തേകാല്‍ മടങ്ങിയ നിലയിലായിരുന്നു. കാലില്‍ സ്‌ളിപ്പര്‍ ചെരുപ്പുണ്ട്. മൃതദേഹത്തിനടുത്ത് മണല്‍ അരിയ്ക്കാന്‍ ഉപയോഗിക്കുന്ന അരിപ്പും കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഷവല്‍ അടക്കമുള്ളവയും ഉണ്ടായിരുന്നു. സമീപത്തു വച്ചിരുന്ന ബാഗില്‍ മൊബൈല്‍ ഫോണും പവര്‍ബാങ്കും ചാര്‍ജറും
ഡിവൈ.എസ്.പി ഹരികുമാര്‍ ധരിച്ച ടി ഷര്‍ട്ടില്‍ നിന്നു കണ്ടെത്തിയ കുറിപ്പില്‍ മകനെ നന്നായി നോക്കണം, സോറി എന്നെഴുതിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. കൈയക്ഷരം ഹരികുമാറിന്റേതാണോയെന്ന് പരിശോധിച്ചു വരികയാണ്. കീഴടങ്ങാന്‍ തിരുവനന്തപുരത്ത് എത്തിയെന്ന് പൊലീസ് പറഞ്ഞത് ശരിയാണെങ്കില്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഒരുദിവസം ശേഷിക്കേ ആത്മഹത്യ ചെയ്തതിലാണ് ദുരൂഹത വര്‍ദ്ധിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട മകന്റെ കുഴിമാടത്തില്‍ ഒരു ജമന്തിപ്പൂവും അര്‍പ്പിച്ചാണ് ഹരികുമാര്‍ ലോകത്തോട് വിടപറഞ്ഞത്.
ധാരാളെ ബിനാമി സ്വത്തുള്ള വ്യക്തിയാണ് ഹരികുമാറെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ജാമ്യം ലഭിക്കില്ലെന്നും ജലിലില്‍ പോകേണ്ടി വരുമെന്നും ഉറപ്പായതിന്റെ മാനസിക പിരിമുറുക്കത്തിലാണ് ജീവന്‍ അവസാനിപ്പിച്ചത് എന്നാണ് പ1തുവേയുള്ള നിഗമനം. എന്നാല്‍ ബിനാമികളിലാരെങ്കിലും സാഹചര്യം മുതലെടുത്തോ എന്നതും സംശയം ഉയരുന്നു.