പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് സിവിൽ ഡ്രസ്സിൽ ഇറങ്ങിവന്ന ഡിവൈഎസ്‌പി നടത്തിയത് ക്രൂരമായ കൊലപാതകം.യുവാവിനെ കാറിന് മുന്നിലേക്ക് എറിഞ്ഞുകൊന്ന ഡിവൈഎസ്പി ഹരികുമാര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടക്കാരന്‍

കൊച്ചി:നെയ്യാറ്റിൻകര കിടങ്ങാം വിളയിൽ ചായക്കടയിൽ ഇരിക്കുകയായിരുന്ന സനലിന്റെ വാഹനം ഡിവൈഎസ്പി യുടെ വാഹനത്തിനു മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. സമീപത്തെ പെണ്സുഹൃത്തിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായ ഡിവൈഎസ്‌പി വാഹനം മാറ്റാൻ പറഞ്ഞു കയർക്കുകയായിരുന്നു. സിവില്‍ ഡ്രെസ്സിലായിരുന്ന ഡി.വൈ.എസ്.പിയെ സനലിന് തിരിച്ചറിയാനായില്ല. തുടർന്ന് വാഹനം മാറ്റുന്നതിനെ ചൊല്ലി ഇരുവരും പരസ്പരം ഉന്തും തള്ളും നടക്കുന്നതിനിടെ സനലിനെ മർദ്ദിച്ച് തള്ളിയിടുകയായിരുന്നു.നിലത്ത് ആഞ്ഞുവീണ സനലിനെ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ് കിടന്ന സനലിനെ ആശുപത്രിയിലേയ്ക്ക് എത്തിക്കാൻ പോലും ഡിവൈഎസ്പി കൂട്ടാക്കാതെ പ്രശ്‌നം ഗുരുതരമാണെന്ന് മനസിലായതോടെ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു.അപകടം നടന്ന് കുറച്ച്‌ നേരത്തേക്ക് യുവാവിന് ജീവനുണ്ടായിരുന്നതായി പറയപ്പെടുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര എസ്‌ഐയും സംഘവും എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും യുവാവിനെ കൊണ്ടുപോയെങ്കിലും സനൽ മരണപ്പെടുകയായിരുന്നു.

അതേസമയം നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎസ്പിയെ ഇനിയും അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം. നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുമായ ഹരികുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിയ്ക്കുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ഹരികുമാറിനെ ഭരണകക്ഷിയിലെയും പോലീസിലെയും ഉന്നതരാണ് സംരക്ഷിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സനല്‍കുമാറിന്റെ കൊലപാതക കേസ് അന്വേഷിക്കാന്‍ നെടുമങ്ങാട് എഎസ്പി സുജിത്ത് ദാസിനെ നിയോഗിച്ചിരുന്നു.8

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎമ്മിലെ ഒരു ഉന്നത നേതാവിനെ ഹരികുമാര്‍ രഹസ്യമായി കണ്ടിരുന്നുവെന്നും ഒളിവില്‍ കഴിയാന്‍ പാര്‍ട്ടിയിലെ ഉന്നതരും പോലീസും ഒത്താശ ചെയ്യുന്നുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. ഹരികുമാറിന് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടിയാണ് പോലീസ് അന്വേഷണത്തില്‍ അനാസ്ഥ കാട്ടുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. കൊലക്കുറ്റത്തിനാണ് ഹരികുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

സുഹൃത്തിന്റെ വീട്ടില്‍ നിന്നും പുറത്ത് വന്നപ്പോള്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡിവൈഎസ്പിയുടെ സ്വകാര്യ വാഹനത്തിന്റെ മുന്നില്‍ സനലിന്റെ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സനലിന്റെ മരണത്തില്‍ കലാശിച്ചത്. റോഡിലേക്ക് സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ പിടിച്ച് തള്ളിയതോടെ അതുവഴി വരികയായിരുന്ന വാഹനം സനല്‍കുമാറിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു. യുവാവിനെ ആശുപത്രിയില്‍ കൊണ്ട് പോകാതെ പിന്നീട് ഡിവൈഎസ്പി ഹരികുമാര്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

ഹരികുമാര്‍ അഴിമതിക്കാരനാണെന്നു രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും പലവട്ടം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല. ഹരികുമാര്‍ പാറശാല എസ്‌ഐയായിരിക്കെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകനാണെന്നും പരാതിയുണ്ടായി. ഇതു ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണു പാറശാല സിഐ റൂറല്‍ എസ്പിക്കു സമര്‍പ്പിച്ചത്. അതോടെ പാറശാലയില്‍നിന്നു മാറ്റി. ഹരികുമാര്‍ ഫോര്‍ട്ട് സി.ഐയായിരിക്കെ കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണിയെ 10 ലക്ഷം രൂപ കൈപ്പറ്റി സെല്ലില്‍നിന്ന് ഇറക്കിവിട്ടു. വിവാദമായതോടെ സസ്പെന്‍ഷനിലായി. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടക്കാരനായതിനാല്‍ അവിടെയെല്ലാം ഹരികുമാര്‍ രക്ഷപ്പെടുകയും ചെയ്തു.പൊലീസിനെതിരേയും ഗുരുതര ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ സനലിനെ ആദ്യം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയെന്നതാണ് അതില്‍ പ്രധാനം. പൊലീസിനൊപ്പം ആശുപത്രിയിലേക്ക് പോയ രണ്ട് പേരെ വഴിയില്‍ ഇറക്കി വിടുകയും ചെയ്തു. അങ്ങനെ സനലിന്റെ മരണത്തില്‍ പൊലീസും കള്ളകളി കളിച്ചുവെന്നാണ് ആരോപണം. .

Top