സനലിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഭാര്യ; കൊലപാതകം അപകടമരണമാക്കാന്‍ പോലീസിന്റെ കളികള്‍

തിരുവന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍ വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്ക് തര്‍ക്കത്തിനിടെ തള്ളിയിട്ട് കൊന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന് ഭാര്യ വിജി. സനലിന്റെ കൊലപാതകം അപകടമരണമാക്കാന്‍ പോലീസ് പിന്നില്‍ കളിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു. സംഭവം നടന്ന് ദിവസങ്ങളായിട്ടും ഹരികുമാറിനെ പിടികൂടാന്‍ പോലീസിനായിട്ടില്ല. ഇത് പോലീസിന്റെ അനാസ്ഥയാണ്. ഇതുവരെ ഹരികുമാറിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്റെ കുടുംബം നിവേദനം നല്‍കിയിരുന്നു.

വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ല. ഇതിനാലാണ് ഹൈക്കോടതി വരെ എത്തിയതെന്ന് കൊല്ലപ്പെട്ട സനലിന്റെ കുടുംബം പറയുന്നു. സനല്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് മക്കളോടൊപ്പം മരണം വരെ സമരം ചെയ്യുമെന്ന് സനലിന്റെ ഭാര്യ നേരത്തേ പറഞ്ഞിരുന്നു. അറസ്റ്റ് ഇനിയും വൈകിയാല്‍ സെക്രട്ടറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്റെ സഹോദരിയും പറഞ്ഞു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം തുടങ്ങാനാണ് ആലോചിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിയായ ഹരികുമാറിന് കീഴടങ്ങാന്‍ പോലീസ് സമയം നല്‍കിയിട്ടും ഇതുവരെ കീഴടങ്ങിയിട്ടില്ല. അയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോല്‍ ഇയാള്‍ മൂന്നാറിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സനലിന്റെ ഭാര്യ നല്‍കുന്ന ഹര്‍ജി പരിഗണിച്ച് കോടതി എന്തെങ്കിലും പരാമര്‍ശം നടത്തുമോ എന്നതും പൊലീസിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

Top