
മൈക്ക് വെച്ച് വിളിച്ച് പറഞ്ഞിട്ടും ചിലയിടങ്ങളില്‍ ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണ്, ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കണ്ണൂരിന്റെ ചുമതലയുള്ള മന്ത്രിയാണ് ഇ.പി ജയരാജന്‍.
എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാമ്പുകളാണ് ഉള്ളത്. വിവിധ ക്യാമ്പുകളിലായി 8000 ത്തോളും ആളുകളുണ്ട്. മാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കും.കണ്ണൂരില്‍ ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേര്‍ന്ന നഗരങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. മൂന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതായെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഇരിട്ടി, കൊട്ടിയൂര്‍, ഇരിക്കൂര്‍, ടൗണുകളും സമീപ പ്രദേശങ്ങളും ആണ് വലിയ ദുരിതത്തിലായിരിക്കുന്നത്. ശ്രീകണ്ഠാപുരത്ത് നഗരത്തിലും പരിസരത്തുംകെട്ടിടങ്ങളുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.മലപ്പുറം കവളപ്പാറയിലുണ്ടായ ദുരന്തത്തിലും രക്ഷാപ്രവര്‍ത്തകരുടെ മുന്നറിയിപ്പ് അവഗണിച്ചത് അപകടത്തിന് കാരണമായന്നെ് റിപ്പോര്‍ട്ടുകളുണ്ട്. ഉരുള്‍പൊട്ടലില്‍ നാല്‍പ്പതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. ഇവിടെ പത്തുമരണം നാട്ടുകാര്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.