
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്ക് വിലക്ക്. മോദിയുടെ ജീവിതം തിരശ്ശീലയില്‍ എത്തിക്കാന്‍ ശ്രമിച്ച ‘പിഎം മോദി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് ഉത്തരവ്.
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നാളെയായിരുന്നു റിലീസ് ചെയ്യാനിരുന്നത്. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കേസില്‍ ഇടപെടാനാകില്ലെന്നും സിനിമ പെരുമാറ്റ ചട്ട ലംഘനമാണോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നടപടിയെടുത്തത്.
23 ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ഒമങ് കുമാറാണ് ഒരുക്കിയിരിക്കുന്നത്. മേരി കോം, സരബ്ജിത് തുടങ്ങിയ മികച്ച സിനിമകള്‍ സംവിധാനം ചെയ്തയാളാണ് ഒമങ് കുമാര്‍. ബോളിവുഡ് നടന്‍ വിവേക് ഒബ്റോയി ആണ് ചിത്രത്തില്‍ മോദി ആയി വേഷമിടുന്നത്.