വഴിതെറ്റുന്ന കൗമാരക്കാര്‍ക്ക് സന്മാര്‍ഗ ക്ലാസ് നല്‍കി ശ്രദ്ധേയനായ യുവാവ് പ്രകൃതി വിരുദ്ധ പീഡനകേസില്‍ അറസ്റ്റിലായി

എടപ്പാള്‍: വഴിതെറ്റുന്ന കൗമാരക്കാര്‍ക്ക് ബോധവല്‍ക്കണ ക്ലാസുകളെടുക്കുന്നയാളെ പ്രകൃതി വിരുദ്ധ പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു.’വഴിതെറ്റുന്ന കൗമാരം വഴികാട്ടാന്‍ മാതൃത്വം’ എന്ന പേരില്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കും ബോധവത്കരണ ക്ലാസ് നടത്തി ശ്രദ്ധേയനായ കണ്ടനകം പുള്ളുവന്‍പടി സ്വദേശി സൈഫുദ്ദീ(40)നെതിരെയാണ് പൊന്നാനി പൊലീസ് കേസെടുത്തത്.

വീടിനടുത്തുള്ള മില്ലില്‍ മുളകുപൊടിക്കാന്‍ പോവുകയായിരുന്ന 14 വയസ്സുകാരനോട് തന്റെ വീട്ടിലുള്ള പഠിക്കാന്‍ സഹായകരമായ പുസ്തകമെടുത്തു തരാമെന്നുപറഞ്ഞ് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. അതിന് ശേഷം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കരച്ചില്‍കേട്ട് വീട്ടിലുണ്ടായിരുന്ന പ്രതിയുടെ ഭാര്യ വന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവശനായെത്തിയ കുട്ടി പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ പൊന്നാനി പൊലീസിലും പിന്നീട് ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. കേസെടുത്ത പൊലീസ് പ്രതിയെ തേടി വീട്ടിലെത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരുന്നു. വെള്ളിയാഴ്ച ഇയാള്‍ നേതൃത്വംനല്‍കുന്ന ട്രസ്റ്റ് കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കും മറ്റുമെതിരെ ഡോ. രജത്കുമാറടക്കമുള്ളവരെ ഉള്‍പ്പെടുത്തി ബോധവത്കരണ ക്ലാസ് നടത്തിയിരുന്നു.

വെറൂര്‍ മഹല്ല് പ്രവാസി കൂട്ടായ്മയായ സാന്ത്വനം ചാരിറ്റബിള്‍ട്രസ്റ്റ് നടത്തിയ ബോധവത്കരണ സെമിനാര്‍ ആലങ്കോട് ലീലാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ഈ സെമിനാര്‍ നടന്ന് രണ്ട് ദിവസത്തിനുള്ളിലാണ് മുഖ്യ നടത്തിപ്പുകാരന്‍ പീഡനക്കേസില്‍ കുടുങ്ങുന്നത്.

Top