ചെങ്ങന്നൂർ:ചെങ്ങന്നൂരിൽ ലക്ഷങ്ങൾ മുടക്കി സജി ചെറിയാനുവേണ്ടി പെയിഡ് സർവേ.പരാജയം മണത്ത ഇടതുപക്ഷം സജി ചെറിയാന് വേണ്ടി ഒരു പെയ്ഡ് സർവേക്കാരെ വിലക്കെടുത്ത് സർവേ നടത്തി ജനത്തെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ ഡെയിലി ഇന്ത്യൻ ഹെറാൾഡിനു കിട്ടി.പണം കൊടുത്താൽ ആർക്ക് വേണ്ടി അനുകൂലമായും വാർത്തകൾ സൃഷ്ടിക്കുന്നതിന്റെ തെളിവാണ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .എഡ്യൂപ്രസ് എന്ന കടലാസ് സംഘടന കൊട്ടേഷൻ എടുത്ത് പെയ്ഡ് സർവേ നടത്തിയതിന്റെ തെളിവാണ് ഡെയിലി ഇന്ത്യൻ ഹെറാൾഡ് പുറത്ത് വിടുന്നത് .ഇതേ സംഘം പണം കൊടുത്താൽ പെയ്ഡ് സർവേ നടത്തത്തിൽ അനുകൂല വാർത്ത സൃഷ്ടിക്കാമെന്നു പറഞ്ഞു കോൺഗ്രസിനെയും സമീച്ചിരുന്നു .എന്നാൽ കോൺഗ്രസ് ഇത്തരം ഗിമ്മിക്ക് വേണ്ടാ എന്ന് പറഞ്ഞു തനിരസിക്കുകയായിരുന്നു .ഇവർ വാർത്തകൾ സൃഷ്ടിക്കുന്നതിന്റെ തെളിവുകൾ ഹെറാൾഡ് പുറത്ത് വിടുന്നു .ഇത്തരത്തിൽ വിവിധ സംഘങ്ങൾ പെയ്ഡ് വാർത്തകൾ സൃഷ്ടിക്കുന്നതിന്റെ സൂചനകൾ മണ്ഡലത്തിൽ ഉള്ളതായി ഹെറാൾഡിനു വിവരം ലഭിച്ചിട്ടുണ്ട് . ഈ സർവേയുടെ വിവരങ്ങൾ കലാകൗമുദിയിലും മാറ്റ് ഓൺലൈൻ പത്രങ്ങളിലും വരുത്തിയിട്ടുണ്ട് .ഓരോ പത്രത്തിലും വാർത്ത സൃഷ്ടിക്കുന്നതിലും പ്രത്യേകം ഫണ്ട് ഉണ്ട് എന്നും ആരോപണം ഉണ്ട് .
ചെങ്ങന്നൂർ ഇടത്തേക്ക് എന്ന് സൂചനകൾ എന്ന വിധത്തിലാണ് വാർത്ത പടച്ചിരിക്കുന്നത് . സർവേകളിൽ നിന്നും ലഭിച്ച സൂചനകള്‍ പ്രകാരം പ്രചാരണത്തിലും, ജനകീയതയിലും വോട്ട് നേടാനുള്ള സാധ്യതയിലും ഇടതുമുന്നണി സ്ഥാനാര്‍ഥി സജി ചെറിയാൻ വളരെ മുന്നിലാണ് എന്ന റിപ്പോർട്ടാണ് ഇവർ തയ്യാറാക്കിയിരിക്കുന്നത് . ബിജെപി സ്ഥാനാര്‍ഥി ഏറെ പിന്നിലും, ഐക്യമുന്നണി സ്ഥാനാര്‍ഥി കഴിഞ്ഞ തവണത്തേക്കാൾ സ്ഥിതി മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തും എത്തും എന്ന വിധത്തിൽ സർവേ പറയുന്നു. രണ്ടു ഘട്ടമായാണ് സർവേ എഡ്യൂപ്രസ് സർവേ നടത്തിയിരിക്കുന്നത് എന്നും പറയുന്നു .ഓരോ ഘട്ടത്തിനും പ്രത്യേക ഫീസ് വാങ്ങിയാണ് റിപ്പോർട്ട് അനുകൂലമാക്കി കൊടുക്കുന്നത് സ്ഥാനാർഥി നിർണയത്തിന് മുന്നേ നടന്ന ആദ്യ ഘട്ടത്തിൽ വ്യക്തമായ ഒരു ചിത്രം തെളിഞ്ഞിരുന്നില്ല. എന്നാൽ അടുത്തിടെ നടന്ന രണ്ടാം ഘട്ട സർവേയിൽ ഇടത് മുന്നണിയുടെ തേരോട്ടം വ്യക്തമാണ് എന്നും സർവേ തട്ടിവിടുന്നു ..
ആദ്യഘട്ട അഭിപ്രായ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 21 ശതമാനം ആളുകള്‍ ആര്‍ക്കുവോട്ട് രേഖപ്പെടുത്തുമെന്നു തീരുമാനിച്ചിരുന്നില്ല. ആര്‍ക്കു വോട്ട് രേഖപ്പെടുത്തുമെന്നു തീരുമാനമെടുത്ത 79 ശതമാനം വോട്ടര്‍മാരില്‍ ഇടതു മുന്നണിക്കായിരുന്നു മുന്‍തൂക്കം (44%). തൊട്ടു പിന്നില്‍ ഉള്ള ഐക്യമുന്നണി സ്ഥാനാര്‍ഥിക്ക് 37 ശതമാനത്തിന്‍െറ ജനപിന്തുണയാണ് ഉണ്ടായിരുന്നത്. ബിജെപിയ്ക്ക് കാര്യമായ വോട്ട് ചോര്‍ച്ചയുണ്ടായിരുന്നു (14 ശതമാനത്തിന്‍െറ ജനപിന്തുണ). സ്ത്രീ വോട്ടര്‍മാരിലും ഹിന്ദുസമുദായങ്ങള്‍ക്കിടയിലും ഇടതുമുന്നണിക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചിരുന്നു. മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ഐക്യമുന്നണിക്കായിരുന്നു മുന്‍തൂക്കം. ആദ്യഘട്ടത്തില്‍ ത്രികോണ മത്സരത്തിന്‍െറ പ്രചാരണ പരമായ പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇടതുമുന്നണിയും ഐക്യമുന്നണിയും നേരിട്ടുള്ള മത്സരമായി തെരഞ്ഞെടുപ്പ് രംഗം മാറിയിരുന്നു.
സ്ഥാനാർഥികളിൽ ഏറ്റവും ജനകീയൻ സജിചെറിയാനാണ് (44 .7 ) പിന്നെ വിജയകുമാർ (23 .7). ശ്രീധരൻപിള്ള ഏറ്റവും പിന്നിൽ. (10 .5) ഇടതു മുന്നണിയ്ക്കു തങ്ങളുടെ ശക്തി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. അഭിപ്രായവോട്ടിൽ പങ്കെടുത്ത 30 .1 % ആളുകൾ തങ്ങൾ ഇത് മുന്നണിക്കാണ് വോട്ട് നൽകിയതെന്ന് പറഞ്ഞു. ഐക്യ മുന്നണിക്ക് 18 .9 % ബിജെപി യ്ക്കു 9 %.ആർക്കാണ് കഴിഞ്ഞ തവണ വോട്ട് നൽകിയതെന്ന് വെളിപ്പെടുത്താത്തവർ 42 ശതമാനമാണ്. കഴിഞ്ഞ തവണ വോട്ട് നൽകിയ മുന്നണിക്ക് തന്നെയാകും ഇത്തവണയും വോട്ട് നൽകുന്നത് എന്ന് 36 .7 % വും , അല്ല എന്ന് 9 .6 %വും വെളിപ്പെടുത്താത്തവർ 53 .6 ശതമാനവുമാണ് മുൻപറഞ്ഞ രണ്ടു പട്ടികകളും മറ്റു വിവരങ്ങളുമായി ക്രോസ്സ് ടാബുലെറ്റ് ചെയ്യുമ്പോൾ ഇടതുമുന്നണി യ്ക്കു വ്യക്തമായ മുൻതൂക്കം കിട്ടുന്നുണ്ട്. സ്ത്രീ വോട്ടർമാർക്കിടയിൽ ഇടതു മുന്നണി സ്ഥാനാർഥിക്കാണ് ഏറെ സ്വാധീനം 43 .7 % ഐക്യ മുന്നണി സ്ഥാനാർഥിയ്ക്കു 27 .1 % ബി ജെ പി യ്ക്കു 9 .3 ശതമാനവും .താഴ്ന്ന വരുമാനകാരുടെ 40 .7 % ഇടതിനും 26 .5 %യു ഡി എഫിനും 9 .4 % ബിജെപിയ്ക്കു മാണ് വോട്ടിംഗ് താല്പര്യം പ്രകടിപ്പിക്കപ്പെട്ടതു.
മധ്യവരുമാനക്കാർക്കിയിലും ഇടതിന് തന്നെ മുൻതൂക്കം (33.3) ഉയർന്ന വരുമാനക്കാർക്കിട യിൽ യു ഡി എഫിനാണു മേൽകൈ 33 .3 %.ബിജെപി യ്കും ഈ വിഭാഗത്തിന്റെ ഗണ്യമായ പിന്തുണയുണ്ട് 16 .7 %.വിദ്യാർഥികൾ50 %,സർക്കാർജീവന ക്കാർ (37 .5 %) സ്വയം തൊഴിലുകാർ (41. തൊഴിലില്ലാത്തവർ (38 .9% )കൂലിപ്പണിക്കാർ (35 .3 %)പെൻഷൻകാർ (33 .3 )എന്നീ വിഭാഗങ്ങളിലെല്ലാം ഇടതു മുന്നണി സ്ഥാനാർത്ഥിയ്ക്കു വ്യക്തമായ മുൻതൂക്കമുണ്ട് .വിദ്യാഭ്യാസ നിലയിലെ വിവിധതട്ടുകളുടെ തരാം തിരിവിലും ഇടതു മുന്നണിതന്നെ മുന്നിൽ.എന്നാൽ മൊത്തത്തിലുള്ള ഈ മുൻതൂക്കം ഇനിയും തീരുമാനമെടുത്തിട്ടില്ല എന്ന് രണ്ടാം ഘട്ട സർവ്വേ യിലും വെളിപ്പെടുത്താത്ത 11 .9 %വോട്ടർമാരുടെ മനസ്സ് ഇരുമുന്നണികളേയും മാറ്റുരച്ചു നോക്കുകയാണ്.എന്നാൽ ഇതിനകം തീരുമാനമെടുത്തവരുടെ അതേ അനുപാതത്തിലായിരിക്കും തീരുമാനമെടുക്കാത്തവരും വോട്ട് ചെയ്യുന്നതെങ്കിൽ ഇടതുമുന്നണി സ്ഥാനാർഥിവിജയിക്കും.
മുകളിൽ ഇവർ പറഞ്ഞിരിക്കുന്ന എല്ലാ റിപ്പോർട്ടും പണം കൊടുത്താൽ ഏതു മുന്നണി ആണോ അവർക്ക് അനുകൂലമായി റിപ്പോർട്ട് മാറ്റം വരുത്തി കൊടുത്ത് ജനാധിപത്യ തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ് എന്നും ആരോപണം ഉണ്ട് .ഈ റിപ്പോർട്ടിൽ ബിജെപി വോട്ടുകളിൽ കാര്യമായ വിള്ളൽ ഉണ്ടാക്കി ,അവർ തകർന്നു എന്നും ഒരു പ്രചാരണം ഉണ്ട് .