പാരസെറ്റാമോള്‍ ഇനി കിട്ടില്ല; എട്ടിനം മരുന്നുകളുടെ വിതരണവും വില്‍പ്പനയും നിരോധിച്ചു

eight_col_parace

തിരുവനന്തപുരം: ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കാരണത്താല്‍ പാരസെറ്റാമോളടക്കമുള്ള എട്ടിനം മരുന്നുകള്‍ നിരോധിച്ചു. ഗുണനിലവാരമില്ലാത്തതിനാലാണ് ഇങ്ങനെയൊരു നടപടി. എട്ടിനം മരുന്നുകളുടെ വില്‍പ്പനയും വിതരണവുമാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.

ഡ്രഗസ് കണ്‍ട്രോള്‍ വകുപ്പാണ് മരുന്നുകള്‍ നിരോധിച്ചത്. TELKOM40, Amoxycillin & Dicloxacillin Capsules, Paracetamol Tablets IP, GENIN GDG1504, Amoxcyllin & Pottassium Clavulanate Oral Suspension IP, Metformin Hydrochloride Tablets, DILVAS2.5, Zolerab Tablets എന്നീ മരുന്നുകളുടെ നിശ്ചിത ബാച്ചിന്റെ വില്‍പ്പനയാണ് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശം വച്ചിരിക്കുന്നവര്‍ അവ വിതരണക്കാര്‍ക്ക് തിരികെ നല്‍കണമെന്നും ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top