കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തകൃതിയായി നടന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 23പേര്‍ കള്ളവോട്ട് ചെയ്തതായിട്ടാണ് ആരോപണം. ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഒരേ ആളുകള്‍ തന്നെ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരുക്കുന്നത്.
തെരഞ്ഞടുപ്പ് കമ്മീഷന്റെ ദൃശ്യങ്ങളിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തെ 124 മുതല്‍ 139 വരെയുള്ള അഞ്ച് ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കള്ളവോട്ട് സാധ്യത കണക്കിലെടുത്ത് കണ്ണൂരിലെ ഏഴ് മണ്ഡലങ്ങളിലെ 90 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് യുഡിഎഫ് തെരഞ്ഞുടുപ്പ് കമ്മീഷന് പരാതി നല്‍കി. 23 പേര്‍ കള്ള വോട്ട് ചെയ്തതായി യുഡിഎഫ് നേതൃത്വം ആരോപിച്ചു.