കണ്ണൂര്‍ ജയിലില്‍ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്: ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

സജീവന്‍ വടക്കുമ്പാട്

തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി.പി.എം പ്രവര്‍ത്തകനായ തടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഒമ്പത് ബി.ജെ.പി-ആര്‍.എസ് പ്രവര്‍ത്തകരെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജ് പി.എന്‍ വിനോദ് ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയുമടക്കാന്‍ ശിക്ഷിച്ചു. കേസില്‍ വിചാരണ നേരിട്ട 21 പ്രതികളെ കോടതി വെറുതെ വിട്ടു. നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കെ.പി രവീന്ദ്രന്‍(47) കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത.്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം നടന്ന് പതിനാല് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ നടപടി ആരംഭിച്ചിരുന്നത്. ജയില്‍ ജീവനക്കാരും ജയില്‍പുള്ളികളുമുള്‍പ്പെടെയുള്ളവരാണ് കേസിലെ സാക്ഷികളായിരുന്നത.് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും റിമാന്‍ഡ് തടവുകരുമായ 31 പേരായിരുന്നു കേസിലെ പ്രതികള്‍. കേസിലെ 12 -ാം പ്രതി ഒളിവിലായതിനാല്‍ വിചാരണ കോടതിയില്‍ ഹാജരായിരുന്നില്ല.

പാനൂര്‍ സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരിയിലെ ആമ്പിലാട്ട് ചാലില്‍ വീട്ടില്‍ എ.സി പവിത്രന്‍( 49) തൃശ്ശൂര്‍ വാടാനപ്പള്ളി തമ്പാന്‍കടവിലെ കാഞ്ഞിരത്തിന്‍കാല്‍ ഫല്‍ഗുനന്‍(49) സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരി കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ കെ.പി രഘു(50) അരക്കിണറിലെ ബദ്ര നിവാസില്‍ സനല്‍പ്രസാദ്(45) കൂത്തുപറമ്പ് നരവൂരിലെ കൊയമ്പ്രന്‍ വീട്ടില്‍ പി.കെ ദിനേശന്‍(48) മൊകേരി സ്വദേശി കുനിയില്‍ കാളിയത്താന്‍ ശശി എന്ന കൊട്ടക്ക ശശി(49) കൂത്തുപറമ്പ് നരവൂരിലെ കൊയമ്പ്രന്‍ വീട്ടില്‍ അനില്‍കുമാര്‍(47) സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരിയിലെ തരശിയില്‍ സുനി(43) കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലിലെ പുത്തന്‍ വീട്ടില്‍ പി.വി അശോകന്‍(48) എന്നിവരെയാണ് കോടതി ശിക്ഷിച്ചത.് കേസിലെ ഒന്ന് മുതല്‍ ഒമ്പത് വരെ പ്രതികളെയാണ് കോടതി ശിക്ഷിച്ചത.് കേസില്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട അഞ്ചാം പ്രതി ദിനേശന്‍ എസ്.എഫ്.ഐ നേതാവായിരുന്ന കൂത്തുപറമ്പിലെ സുധീഷിനെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിച്ച് വരികയാണ്. കേസിലെ എട്ടാം പ്രതിയായ സുനിയും മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

നിട്ടൂര്‍ ഇടത്തിലമ്പലത്തിന് സമീപം അഞ്ചു നിവാസില്‍ എം.പി റജുല്‍(39) കൊളശ്ശേരി കാവുഭാഗം അനൂപ് നിവാസില്‍ പി.കെ അനീഷ് (42) തലശ്ശേരി ഇല്ലിക്കുന്നിലെ മാളിക്കണ്ടി വീട്ടില്‍ എം.കെ ശ്രീജേഷ്( 43) കൊളശ്ശേരി കാവുംഭാഗം ചെറുമഠത്തില്‍ വീട്ടില്‍ സി.സജു(34) തിരുവങ്ങാട്ടെ മുളംകുന്നത്ത്കാവ് മമ്മാലി വാണിയന്‍കുന്നത്ത് വീട്ടില്‍എം.വി സുജിത്ത് ( 34) കാവുംഭാഗം വാവാച്ചിമുക്കിലെ അഞ്ചു നിവാസില്‍ പാനേരി കുളത്തില്‍ പി.കെ പ്രജീഷ്( 38) കണ്ണൂര്‍ എളയാവൂരിലെ അമ്പല വളപ്പില്‍ എം.വി സുഭാഷ്( 41) കോഴിക്കോട് ബൈപ്പൂര്‍ നടുവട്ടത്തെ മുണ്ടക്കപറമ്പത്ത് വീട്ടില്‍ മനോജ്(41) അരക്കിണര്‍ മാര്‍ക്കറ്റിന് സമീപം മണ്ടേന്‍ വീട്ടില്‍ സുഭാഷ്(41) പാനൂര്‍ ഏലാംങ്കോട്ടെ കണ്ണന്‍കോട് താഴെ കുനിയില്‍ പ്രകാശന്‍(43) സെന്‍ട്രല്‍ ഏലാംങ്കോട്ടെ മമ്മാത്തി പൊയില്‍ അരവിന്ദാക്ഷന്‍(55) ഏലാംങ്കോട്ടെ തട്ടില്‍ രൂപേഷ് (42)പാനൂര്‍ പെരിങ്ങളത്തെ മൊയിലോത്ത് ശശി എന്ന കല്ലന്‍ ശശി(53) പാനൂര്‍ അണിയാരത്തെ ഇളയിടത്ത് കുനിയില്‍ ബിജു എന്ന കൊല്ലന്‍ ബിജു(43) പാനൂരിലെ കൗയിലോത്ത് പറമ്പത്ത് മനോജ്(54) പാനൂര്‍ ഏലാംങ്കോട്ടെ മലയന്റവിടെ സുരേന്ദ്രന്‍(54) പാനൂര്‍ ഏലാംങ്കോട് കാട്ടീന്റവിടെ ജനീഷ് എന്ന കാട്ടി ജനീഷ്( 45) സെന്‍ട്രല്‍ പൊയില്‍ കച്ചേരിയിലെ തരശിയില്‍ രാജീവന്‍(45) സെന്‍ട്രല്‍ പൊയില്‍ കച്ചേരി ആമ്പിലാട്ട് ചാലില്‍ മനു എന്ന മനോഹരന്‍(45) സെട്രല്‍ പൊയിലൂര്‍ കച്ചേരി ആമ്പിലാട്ട് ചാലില്‍ അനീഷ്(40) സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരി കുനിയില്‍ ശൈലേന്ദ്രന്‍(35) എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചത.്

സഹ തടവുകരുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണപ്പെട്ടത.് അക്രമത്തിനിടെ സി.പി.എം പ്രവര്‍ത്തകരായ വളയം സ്വദേശി രാജു, പാലക്കാട് സ്വദേശി രാഗേഷ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ജയില്‍ വളപ്പിലെ വിറക് കൊള്ളിയും മറ്റുമുപയോഗിച്ചാണ് പ്രതികള്‍ അക്രമം നടത്തിയിരുന്നത.് വിറക് കൊള്ളി കൊണ്ടുള്ള അടിയേറ്റ് രവീന്ദ്രന്റെ തലപിളര്‍ന്നാണ് മരണം സംഭവിച്ചിരുന്നത.് പ്രൊസിക്യൂഷന് വേണ്ടി സ്പെഷന്‍ പ്രൊസിക്യൂട്ടര്‍ അഡ്വ.എം.കെ ദിനേശന്‍, അഡ്വ.എന്‍.ഷംസുദ്ദീന്‍ എന്നിവരും പ്രതിഭാഗത്തിന് വേണ്ടി അഡ്വ.പി.എസ്്ര്ര ശീധരന്‍പിള്ള, അഡ്വ.ഭാസ്‌ക്കരന്‍ നായര്‍, അഡ്വ.ടി.സുനില്‍കുമാര്‍ അഡ്വ.പി.പ്രേമരാജന്‍ എന്നിവരാണ് ഹാജരാവുന്നത്

2004 ഏപ്രില്‍ ആറിന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത.് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കോംമ്പൗണ്ടിലെ ഏഴാം ബ്ലോക്കിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. കേസില്‍ 20 പേര്‍ ജീവപര്യന്തം തടവുംകാരും മറ്റുള്ള പ്രതികള്‍ റിമാന്‍ഡ് പ്രതികളുമായിരുന്നു.അസി.ജയിലര്‍ സി.പി ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള 26 സാകഷികളെ പ്രൊസിക്യൂഷന്‍ കോടതി മുമ്പാകെ വിസ്തരിച്ചിരുന്നത.് രണ്ട് സാക്ഷികളെ പ്രതിഭാഗവും വിസ്തരിച്ചിരുന്നു. 12 തൊണ്ടി മുതലുകള്‍ കോടതി മുമ്പാകെ ഹാജരാക്കി. കേസിലെ ഒന്നാം സ്ാക്ഷിയും ജയിലിലെ ഹെഡ് വാര്‍ഡനുമായിരുന്ന പ്രവീണ്‍ ബാബുവിന്റെ പരാതി പ്രകാരമായിരുന്നു പോലീസ് കേസെടുത്തിരുന്നത.് ഒന്നാം പ്രതി ഇരുമ്പ് പട്ട കൊണ്ട് തലക്കടിച്ചും അഞ്ചാം പ്രതി മരത്തിന്റെ ബാറ്റ് കൊണ്ട് കാലിനടിച്ചും ഏഴാം പ്രതി മരക്കഷ്ണം കൊണ്ട് തലക്കടിച്ചും മറ്റ് പ്രതികള്‍ കല്ലെറിഞ്ഞും രവീന്ദ്രനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.കേസിലെ 12 -ാം പ്രതി കണ്ണൂര്‍ താവക്കര പനങ്കാവിലെല കുണ്ടത്തില്‍ പൊയില്‍ വീട്ടില്‍ രാകേഷ് (47) വിചാരണ കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. പ്രതിയെ ഒഴിവാക്കിയാണ് വിചാരണ നടപടി പൂര്‍ത്തിയാക്കിയത്

Top